KERALA
‘തസ്ലിമ പതിനായിരം പേരെ വിളിച്ചിട്ടുണ്ട്, ഞാൻ അതിലൊരാൾമാത്രം; കുറേ പറയാനുണ്ട്”; ഹാജരായി ജിൻ്റോ

ആലപ്പുഴ: രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ റിയാലിറ്റി ഷോ താരം ജിന്റോ ചോദ്യംചെയ്യലിന് ഹാജരായി. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ശേഷമാണ് മുന്‍ ബിഗ്‌ബോസ് താരമായ ജിന്റോ ആലപ്പുഴ എക്‌സൈസ് ഓഫീസിലെത്തിയത്. ചോദ്യംചെയ്യല്‍ കഴിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും തനിക്ക് കുറേകാര്യങ്ങള്‍ പറയാനുണ്ടെന്നും ജിന്റോ മാധ്യമങ്ങളോട് പറഞ്ഞു. ”തസ്ലിമ പതിനായിരം ആള്‍ക്കാരെ വിളിച്ചിട്ടുണ്ട്. അതിലൊരാള്‍ ഞാനായി. അത്രയേയുള്ളൂ. വന്നുകഴിഞ്ഞിട്ട് എല്ലാംപറയാം. കുറേ പറയാനുണ്ട് എനിക്ക്”, ജിന്റോ മാധ്യമങ്ങളോട് പ്രതികരിച്ചു.
Source link