KERALA

1116 പേജുകൾ, 153 വർഷം പഴക്കം; രവികുമാറിന് തെരുവിൽനിന്ന് കിട്ടിയത് പുസ്തകപ്പൊന്ന്


തിരുവല്ല: 153 വർഷം മുമ്പ് അച്ചടിമഷി പുരണ്ട പുസ്തകം നിധിപോലെ രവികുമാറിന്റെ ശേഖരത്തിലുണ്ട്. മലയാള ഭാഷയറിയാത്ത തമിഴ് ബാലൻ തെരുവിൽ കൈയൊഴിച്ചുവിട്ട തടിയൻ പുസ്തകം; ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു. മംഗലാപുരത്തെ ബാസൽമിഷൻ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച ആദ്യ പതിപ്പ്. മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കുള്ള ആദ്യത്തെ നിഘണ്ടു.ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജ് മലയാളവിഭാഗം അധ്യാപകനായിരുന്നു കുന്നന്താനം ഇളങ്കൂറ്റിൽ കുടുംബാംഗമായ ഡോ. ബി. രവികുമാർ. 1985-ൽ മദ്രാസ് സർവകലാശാലയിൽ എംഫിൽ ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി നിഘണ്ടു കിട്ടുന്നത്. യൂണിവേഴ്‌സിറ്റിക്കടുത്ത് മൗണ്ട് റോഡിൽ തെരുവ് കച്ചവടം നടക്കുന്നയിടത്ത് പഴയപുസ്തകം വിൽക്കുന്ന പയ്യന് എങ്ങനെയോ കൈയിൽ കിട്ടിയതാണ് ഗുണ്ടർട്ടിന്റെ നിഘണ്ടു. കാലങ്ങളായിട്ടും ആരും വാങ്ങിയില്ല. ഒരുനാൾ, പുസ്തകം മറിച്ചുനോക്കിയ രവികുമാറിന് പണം വാങ്ങാതെ നിഘണ്ടു അവൻ കൈമാറി. ഭാരം ഒഴിവാക്കുകമാത്രമായിരുന്നു അവന്റെ ലക്ഷ്യമെന്ന് രവികുമാർ പറഞ്ഞു.


Source link

Related Articles

Back to top button