KERALA
12 വര്‍ഷത്തിനുശേഷം തമിഴില്‍, ഭാവനയുടെ ഹൊറര്‍ ചിത്രം ‘ദ ഡോര്‍’ റിലീസിന്; ടീസര്‍

പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദ ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ചിത്രം നിർമിക്കുന്നു. അജിത്തിനൊപ്പം നായികയായി എത്തിയ ‘ആസൽ’ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ‘ദ ഡോർ’ എന്ന ചിത്രം.
Source link