12,000 പേരുടെ ജോലി ഒറ്റയടിക്ക് തെറിപ്പിക്കാൻ ടിസിഎസ്; വില്ലൻ എഐയോ ചെലവുചുരുക്കലോ? ഐടി ഓഹരികളിലാകെ വൻ ഇടിവ്

സീനിയർ ജീവനക്കാരെ ഉൾപ്പെടെ 12,000 പേരെ ജോലിയിൽ നിന്ന് ഒറ്റയടിക്ക് ഒഴിവാക്കാനുള്ള തീരുമാനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്). കമ്പനിയുടെ രാജ്യാന്തരതലത്തിലുള്ള 6.13 ലക്ഷം വരുന്ന ജീവനക്കാരിൽ രണ്ടു ശതമാനം പേർക്കാണ് ജോലി നഷ്ടപ്പെടുന്നത്. ഇതിൽ സീനിയേഴ്സും മധ്യ-ലെവൽ ജീവനക്കാരും തുടക്കക്കാരുമുണ്ട്.ഭാവിസജ്ജമായ സ്ഥാപനമായി കമ്പനിയെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും പ്രവർത്തനമികവ് പുലർത്താത്തവരെയാണ് ഒഴിവാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, നിർമിതബുദ്ധിയുടെ (എഐ) സ്വാധീനമാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനു പിന്നിലെന്ന് വിമർശനം ഉയർന്നു. രാജ്യാന്തര സമ്പദ്‍രംഗത്തെ അസ്ഥിരത കമ്പനിയുടെ ലാഭ-വരുമാനത്തെ ബാധിക്കുന്നതിനാൽ ചെലവുചുരുക്കലിന്റെ ഭാഗമായാണ് കൂട്ടത്തോടെയുള്ള പിരിച്ചുവിടലെന്നും വിമർശനമുണ്ട്.ഐടി ഓഹരികളാകെ ഇടിഞ്ഞു∙ റിസർവ് ബെഞ്ചിലുൾപ്പെടുന്നവർക്ക് ട്രെയിനിങ്ങും നൽകാറുണ്ട്.
Source link