KERALA

14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, അവള്‍ക്കായി പ്രാര്‍ത്ഥിക്കുക- ദീപിക കക്കറിനെ കുറിച്ച് ഭര്‍ത്താവ്


ദീപിക കക്കര്‍ 14 മണിക്കൂര്‍ നീണ്ട രണ്ടാം ഘട്ട കരള്‍ അര്‍ബുദത്തിനായുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന് ഭര്‍ത്താവ് ഷൊയ്ബ് ഇബ്രാഹിം. ശസ്ത്രക്രിയയ്ക്ക് ശേഷം ദീപിക മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഷൊയ്ബ് ഇക്കാര്യം അറിയിച്ചത്.’ഇന്നലെ രാത്രി വിവരമറിയിക്കാന്‍ കഴിഞ്ഞില്ല, ക്ഷമിക്കണം. അതൊരു നീണ്ട ശസ്ത്രക്രിയയായിരുന്നു. അവള്‍ 14 മണിക്കൂര്‍ ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. എന്നാല്‍ അല്‍ഹംദുലില്ലാഹ് എല്ലാം ഭംഗിയായി നടന്നു. ദീപിക നിലവില്‍ ഐസിയുവിലാണ്. അവള്‍ക്ക് അല്‍പ്പം വേദനയുണ്ട്, പക്ഷെ മെച്ചപ്പെട്ടു വരികയാണ്. കുഴപ്പമില്ലാതെ പോകുന്നു.’-ഷൊയ്ബ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


Source link

Related Articles

Back to top button