അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വൻ മുന്നേറ്റം; 18% ഉയർന്ന് അദാനി പവർ, കാരണം ഡോണൾഡ് ട്രംപോ ഊഹാപോഹങ്ങളോ?

അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് വൻ നേട്ടത്തോടെ. ഇന്നു വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോഴേക്കും അദാനി പവർ 18% നേട്ടത്തിലാണുള്ളത്. അദാനി ഗ്രീൻ എനർജി 13.21%, അദാനി എനർജി സൊല്യൂഷൻസ് 12.62%, അദാനി ടോട്ടൽ ഗ്യാസ് 11.33% എന്നിങ്ങനെയും ഉയർന്നു.അദാനി എന്റർപ്രൈസസ് 7.60%, അദാനി പോർട്സ് 5.42%, എസിസി 2.95%, അംബുജ സിമന്റ് 2.99%, എൻഡിടിവി 6.88%, സാംഘി ഇൻഡസ്ട്രീസ് 2.84% എന്നിങ്ങനെയും മുന്നേറി വ്യാപാരം ചെയ്യുന്നു. അദാനി ഗ്രൂപ്പ് ഓഹരി പങ്കാളിത്തം വിറ്റൊഴിയുന്ന അദാനി വിൽമർ 0.78 ശതമാനവും നേട്ടത്തിലാണ്.അദാനി ഗ്രൂപ്പ് ഓഹരികളുടെ ഇന്നത്തെ ‘അപ്രതീക്ഷിത മുന്നേറ്റത്തിന്’ പലകാരണങ്ങളാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. നടപ്പുവർഷത്തെ (2024-25) മൂന്നാംപാദത്തിൽ (ഒക്ടോബർ-ഡിസംബർ) 28,455 കോടി രൂപ മതിക്കുന്ന വൈദ്യുതി വിതരണ ഓർഡറുകൾ നേടിയതാണ് അദാനി എനർജി സൊല്യൂഷൻസിന് നേട്ടമായതെന്ന് റിപ്പോർട്ടുകളുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഓർഡറുകൾ ലഭിച്ചത്.manoramaonline.com/business
Source link