KERALA
166 കിലോ ഭാരമുളള രണ്ട് തൂണുകള്‍ താങ്ങി ഗിന്നസ് റെക്കോഡ്, വീഡിയോ പങ്കുവെച്ച് മസ്കും

ഹെര്‍ക്കുലീസ് പില്ലേര്‍സ് എന്നറിയപ്പെടുന്ന 166 കിലോയോളം ഭാരം വരുന്ന രണ്ട് തൂണുകള്‍ താങ്ങി നിര്‍ത്തി ഗിന്നസ് ലോക റെക്കോഡിൽ ഇടം പിടിച്ച് സൂറത്ത് സ്വദേശി. 123 ഇഞ്ച് നീളവും 20.5 ഇഞ്ച് വീതിയുമുള്ള തൂണ് രണ്ടു മിനിറ്റ് 10.75 സെക്കന്റിൽ താങ്ങി നിര്‍ത്തി ഗിന്നസില്‍ ഇടം നേടിയ വിസ്പി ഖാരഡിയെ അഭിനന്ദിച്ച് ഇലോൺ മസ്ക് രംഗത്തെത്തിയതോടെയാണ് സംഭവം സാമൂഹിക മാധ്യമങ്ങളിൽ ഏറെ പേരിലേക്ക് എത്തിയത്. ഹെര്‍ക്കുലിസ് പില്ലേര്‍സ് എന്നറിയപ്പെടുന്ന ഒരു തൂണിന്റെ ഭാരം 166.7 കിലോയും മറ്റൊന്നിന്റേത് 166.9 കിലോയുമാണ്. ഗിന്നസ് ലോക റെക്കോഡ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ മസ്ക് റീപോസ്റ്റ് ചെയ്യുകയായിരുന്നു.
Source link