17 വർഷം മുൻപ് ആദ്യ സീസണിലെ ആദ്യ കളിയിൽ ബ്രണ്ടൻ മക്കല്ലം 73 പന്തിൽ അടിച്ചുകൂട്ടിയത് 158 റൺസ്; ഒന്നും മറക്കില്ല, മക്കല്ലം!

വരാനിരിക്കുന്നത് എന്താണെന്നു ക്രിക്കറ്റ് ആരാധകരെ അറിയിക്കാൻ ബ്രണ്ടൻ മക്കല്ലം അന്നൊരു സിഗ്നൽ നൽകി. കളി കണ്ടവരുടെയെല്ലാം മനസ്സിൽ ഇന്നും കത്തിജ്വലിച്ചു നിൽക്കുന്ന വലിയൊരു സിഗ്നൽ! ഐപിഎലിന്റെ ആദ്യ സീസൺ അരങ്ങേറിയ 2008ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ആദ്യ മത്സരത്തിൽ 73 പന്തിൽനിന്നു ന്യൂസീലൻഡ് താരം മക്കല്ലം നേടിയത് 158 റൺസ്! ട്വന്റി20യിൽ സെഞ്ചറി തന്നെ അദ്ഭുതമായി കരുതുന്ന കാലത്താണ് അതെന്നോർക്കണം. ഐപിഎലിൽ ബാറ്റർമാരുടെ ‘പൊട്ടൻഷ്യലി’നു ‘ബെഞ്ച്മാർക്ക്’ സൃഷ്ടിച്ച ആ ഇന്നിങ്സ് നേരിൽ കണ്ടവർ ഭാഗ്യവാന്മാർ.സൗരവ് ഗാംഗുലിയും റിക്കി പോണ്ടിങ്ങും ഡേവിഡ് ഹസിയും അടക്കമുള്ള ‘കൊടും ഭീകരർ’ നിറഞ്ഞതായിരുന്നു അന്നു കൊൽക്കത്തയുടെ ലൈനപ്പ്. ബാംഗ്ലൂരും മോശമല്ല, രാഹുൽ ദ്രാവിഡും ജാക്ക് കാലിസും വിരാട് കോലിയും മാർക്ക് ബൗച്ചറുമെല്ലാമുള്ള ബാറ്റിങ് ലൈനപ്പ്.
Source link