KERALA

20 കിലോ കുറച്ച് ഖുശ്ബുവിന്റെ കിടിലൻ മേക്കോവർ, പ്രമേഹമരുന്ന് കുത്തിവെച്ചെന്ന് കമന്റ്; ചുട്ട മറുപടി


സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിനില്‍ക്കുന്ന തെന്നിന്ത്യന്‍ താരമാണ് ഖുശ്ബു സുന്ദര്‍. പുതിയ മേക്കോവറിലൂടെ ആരാധകരെയൊന്നാകെ ഞെട്ടിച്ചിരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ 54-ാം വയസില്‍ 20 കിലോഗ്രാം ശരീരഭാരമാണ് ഖുശ്ബു കുറച്ചത്. എക്‌സിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ ഖുശ്ബു പങ്കുവെച്ചു. താരത്തിന്റെ മേക്കോവറിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളിട്ടത്. എന്നാല്‍ അതിനിടയിലും ചിലര്‍ നെഗറ്റീവ് കമന്റുകളുമായി രംഗത്തെത്തിയിരുന്നു. ‘ഇത് മൗന്‍ജാരോ ഇന്‍ജക്ഷന്റെ മാജിക്കാണ്. ഇക്കാര്യം നിങ്ങളുടെ ഫോളോവര്‍മാരും അറിയട്ടെ. അപ്പോള്‍ അവര്‍ക്കും ഇന്‍ജക്ഷന്‍ എടുക്കാമല്ലോ.’ -ഇതായിരുന്നു എക്‌സില്‍ വന്ന ഒരു കമന്റ്. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായുള്ള മരുന്നാണ് മൗന്‍ജാരോ.


Source link

Related Articles

Back to top button