2005-ന് ശേഷം സ്ത്രീകൾക്ക് നല്ലകാലമായെന്ന് നിതീഷ്; മുമ്പ് തുണിയില്ലാതെ നടക്കുകയായിരുന്നോയെന്ന് റാബ്റി

പാറ്റ്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ആര്‍.ജെ.ഡി-ജെ.ഡി.യു വാക്‌പോര് രൂക്ഷം. മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയും തമ്മിലാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ബിഹാറിലെ സ്ത്രീകളുടെ വസ്ത്രത്തിന്റെ പേരില്‍ ഏറ്റുമുട്ടിയത്. ബിഹാറിലെ സ്ത്രീകള്‍ക്കായി ആര്‍ജെഡി ഒന്നും ചെയ്തിട്ടില്ലെന്നും ലാലുപ്രസാദ് യാദവ് അഴിമതിക്കേസില്‍ കുടുങ്ങി അധികാരമൊഴിയാന്‍ നിര്‍ബന്ധിതനായപ്പോള്‍ പകരം മുഖ്യമന്ത്രിയാക്കിയത് ഭാര്യ റാബ്റിയെ ആണെന്നും നിതീഷ് ആരോപിച്ചു. താന്‍ അധികാരത്തിലെത്തും മുമ്പ് ബിഹാറിലെ സ്ത്രീകള്‍ക്ക് മാറ്റിയുടുക്കാന്‍ തുണി പോലുമുണ്ടായിരുന്നില്ലെന്ന് നിതീഷ് ആരോപിച്ചു. ‘അപ്പോള്‍ നിതിഷിന്റെ കുടുംബത്തിലെ സ്ത്രീകള്‍ തുണിയില്ലാതെ നടക്കുകയായിരുന്നോ’ എന്നാണ് റാബ്റി ദേവി തിരിച്ചടിച്ചത്. നിതീഷ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബിഹാറില്‍ ഒന്നും നടന്നിട്ടില്ലെന്ന റാബ്റിദേവിയുടെ വിമര്‍ശനമാണ് വാക്‌പോരിന് തുടക്കം കുറിച്ചത്. ആര്‍ജെഡിയുടെ കാലത്താണ് ഒന്നും നടക്കാതിരുന്നതെന്നായിരുന്നു നിതീഷ് കുമാറിന്റെ വിമര്‍ശനം.
Source link