KERALA

2023 June Bhadra Mahapurusha Raja Yoga,ജൂണ്‍ മാസത്തില്‍ ഈ മൂന്ന് രാശിക്കാര്‍ക്ക് ഭദ്ര മഹാപുരുഷ രാജയോഗം പ്രദാനമാകും – 2023 june month the mercury transits into gemini and these three zodiac signs will have the bhadra mahapurusha rajayoga


Samayam Malayalam•2 Jun 2023, 2:27 pm2023 June Bhadra Mahapurusha Raja Yoga | 2023 ജൂണിലെ അവസാന വാരങ്ങളില്‍ സംഭവിക്കാന്‍ പോകുന്ന ബുധന്റെ ഗ്രഹമാറ്റം, മൂന്ന് രാശികളില്‍ ജനിച്ചവര്‍ക്ക് മഹാഭാഗ്യങ്ങളുടെ യോഗം പ്രദാനം ചെയ്യുന്നു.ഹൈലൈറ്റ്: 2023 ജൂണ്‍ 24-ന് ശേഷം 3 രാശിക്കാര്‍ക്ക് രാജയോഗം.ഈ യോഗത്തില്‍ ഇവര്‍ക്ക് മഹാഭാഗ്യങ്ങള്‍ വന്നുഭവിക്കും.ഈ യോഗം ഉണ്ടാകുന്നത് ബുധന്റെ ഗ്രഹമാറ്റത്തോടെയാണ്. (ഫോട്ടോസ്- Samayam Malayalam) PC: Adryan RA / unsplash2023 ജൂണിലെ ഗ്രഹമാറ്റങ്ങള്‍ പ്രകാരം പല രാശിക്കാര്‍ക്കും അവരുടെ യോഗങ്ങളും മാറിമറിയുന്നു. ഗുണങ്ങളോ ദോഷങ്ങളോ അല്ലെങ്കില്‍ സമ്മിശ്രമായോ അവര്‍ക്ക് അനുഭവിക്കാന്‍ യോഗം കാണുന്നു. ഗ്രഹങ്ങള്‍ സ്ഥാനം മാറുമ്പോള്‍ അനുകൂല സ്ഥാനത്താണെങ്കില്‍ ആ രാശിക്കാര്‍ക്ക് അനുഗ്രഹപ്രദമായ കാര്യങ്ങള്‍ ഭവിക്കുന്നു. ഇനി പ്രതികൂല സ്ഥാനത്താണെങ്കില്‍ ആ രാശിക്കാര്‍ക്ക് ദുരിതങ്ങളുെ ദു:ഖങ്ങളും അനുഭവിക്കേണ്ടി വരും. ഇതുപ്രകാരം ചിന്തിക്കുമ്പോള്‍, ഈ മാസത്തെ അവസാന ആഴ്ചകളില്‍ ബുധന്റെ ഗ്രഹമാറ്റം പലര്‍ക്കും ഗുണപരമായ യോഗങ്ങള്‍ സൃഷ്ടിക്കുന്നു.ജൂണ്‍ 07-ഓടു ബുധഗ്രഹം ഇടവം രാശിയിലേക്ക് കടക്കും. അതിന് ശേഷം ജൂണ്‍ 24-ഓടു കൂടി ബുധന്‍, മിഥുനരാശിയിലേക്ക് സഞ്ചരിക്കുന്നു. ഇതോടെ മൂന്ന് രാശിയില്‍ ജനിച്ചവര്‍ക്ക് ഭദ്ര മഹാപുരുഷ രാജയോഗം പ്രദാനമാകും. ഈ യോഗത്തില്‍ ആ രാശിക്കാര്‍ക്ക് മഹാഭാഗ്യങ്ങളും സര്‍വ്വ ഐശ്വര്യങ്ങളും വന്നുഭവിക്കും. വിശദമായി അറിയാം:ജൂണ്‍ പകുതിയോടെ സൂര്യനും ശനിയും രാശി മാറുന്നു, ഈ നാല് കൂറുക്കാര്‍ക്ക് ഇനി ഭാഗ്യകാലം!മിഥുനംജൂണ്‍ അവസാന വാരത്തോടെ ഭദ്ര മഹാപുരുഷ രാജയോഗം തെളിയുന്നതോടെ മിഥുനരാശിക്കാര്‍ക്ക് പല ഭാഗ്യങ്ങളും സിദ്ധിക്കും. അപ്രതീക്ഷിതമായി പലതും ഗുണകരമായി ഭവിക്കുന്നതിനാല്‍ ആനന്ദകരമായ സമയമായിരിക്കും അത്. സ്വഭാവസവിശേഷതകളില്‍ പോലും ഗുണപരമായ മാറ്റം സ്വാധീനിക്കും. ബുധന്‍ നാലാം ഭാവത്തിലായിരിക്കും ഈ രാശിക്കാര്‍ക്ക് നില്‍ക്കുക. അതിനാല്‍ ആത്മവിശ്വാസം ഉയരുകയും തെളിഞ്ഞ ബുദ്ധിയോടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഉദ്ദേശിക്കുന്നതുപോലെയൊക്കെ കാര്യങ്ങള്‍ നടത്താനും പൂര്‍ത്തിയാക്കാനും സാധിക്കും. സമാധാനവും സ്വസ്ഥതയും സംതൃപ്തിയും അനുഭവിക്കും. വസ്തുവകകളും വാഹനാദികളും സ്വന്തമാക്കാന്‍ കഴിയും. സാമൂഹിക രംഗത്ത് സജീവിമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ന്ന പദവികളും കീര്‍ത്തിയും അംഗീകാരവും ലഭിക്കും. പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പലതും ഈ സമയത്ത് വിചാരിച്ചതുപോലെ പൂര്‍ണ്ണമാക്കും.ജൂണ്‍ മാസത്തില്‍ ഈ മൂന്ന് രാശിക്കാര്‍ക്ക് ഭദ്ര മഹാപുരുഷ രാജയോഗം പ്രദാനമാകുംകന്നിജൂണ്‍ 24-ന് ശേഷം, കന്നിരാശിക്കാര്‍ക്ക് അനുകൂലകരമായ മാറ്റങ്ങളുടെ സമയമാണ്. ബുധന്‍, പത്താം ഭാവത്തിലാണ് നില്‍ക്കുന്നതുക്കൊണ്ട് ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഗുണങ്ങള്‍ അനുഭവിക്കും. ധനപരമായ നേട്ടങ്ങളും ഭാഗ്യങ്ങളും ഉണ്ടാവും. തൊഴില്‍പരമായ കാര്യങ്ങളില്‍ എല്ലാത്തരത്തിലുമുള്ള ഭാഗ്യങ്ങളുണ്ടാകും. അതായത് – സ്ഥാനക്കയറ്റം, സാമ്പത്തിക ലാഭം, സംതൃപ്തി, സന്തോഷം എന്നിവയൊക്കെ ജോലിപരമായി അനുഭവിക്കാന്‍ കഴിയുംതൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി സംബന്ധമായ തീരുമാനങ്ങളുണ്ടാകും. ഇഷ്ടപ്പെട്ട മേഖലയിലുള്ള ജോലി നേടിയെടുക്കാനാവും. എല്ലാ മേഖലയിലും അംഗീകാരവും കൂടെയുള്ളവരുടെ പിന്തുണയും ലഭിക്കും. സാമ്പത്തികമായ ഭാഗ്യം ഭവിക്കുന്നതിനാല്‍ തന്നെ ലൗകിക-ആഡംബരങ്ങളില്‍ വിചാരിച്ചതുപോലെ മുഴുകാന്‍ സാധിക്കും.ശുക്രന്‍ കര്‍ക്കടകത്തിലേക്ക് കടക്കുന്നു, ഈ നാല് രാശിക്കാര്‍ക്ക് സമ്പത്തിനാല്‍ ആറാട്ട്!ധനുധനുരാശിക്കാര്‍ക്ക് ഈ മാസം അവസാനത്തോടെ മംഗളകരമായി കാര്യങ്ങളെല്ലാം ഭവിക്കും. തൊഴില്‍പരമായോ, വിദ്യഭ്യാസപരമായോ വിദേശത്തേക്ക് പോകാന്‍ തീരുമാനമുണ്ടാകും. തൊഴില്‍പരമായി വലിയ വളര്‍ച്ചകളാണ് കാത്തിരിക്കുന്നത്. സാമ്പത്തികമായി പല നേട്ടങ്ങള്‍ക്കുമുള്ള കാര്യങ്ങളിലേക്ക് കടക്കും. എല്ലാ കാര്യങ്ങളിും ഗുണപരമായിട്ട് മാത്രമായിരിക്കും അനുഭവപ്പെടുക. ്ജീവിതത്തില്‍ വിജയം വരുന്നു. പങ്കാളിത്ത സംരംഭങ്ങളില്‍ മാറ്റം വരാനും, സ്വന്തമായി കാര്യങ്ങളെ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. പരിശ്രമത്തിനുള്ള പ്രതിഫലം തേടി എത്തും. അവിവാഹിതര്‍ക്ക് വിവാഹസംബന്ധമായ കാര്യങ്ങള്‍ തീരുമാനമാവുന്നു. എല്ലാ കാര്യങ്ങളും അനുകൂലകരമാവുന്നതിനാല്‍, ജീവിതത്തില്‍ ആനന്ദമനുഭവിക്കും. കീര്‍ത്തിയും അംഗീകാരവുമുണ്ടാകും.Disclaimer:ഈ പേജില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം സമയം മലയാളം ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.


Source link

Related Articles

Back to top button