INDIA

2025ന്റെ നഷ്ടമെല്ലാം നികത്തി ഓഹരി വിപണി; കുതിപ്പിനിടെ ‘കല്ലുകടിയായി’ ലാഭമെടുപ്പ്, ഇന്നു വൻ ചാഞ്ചാട്ടം


കൊച്ചി∙ വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നതിന്റെ കരുത്തിൽ കഴിഞ്ഞദിവസങ്ങളിൽ മികച്ച നേട്ടം കുറിച്ച ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്നു ദൃശ്യമായത് വൻ ചാഞ്ചാട്ടം. ഇന്നലത്തെ ഉൾപ്പെടെ നേട്ടം അവസരമാക്കി ഒരുവിഭാഗം നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതാണ് കാരണം. നേട്ടത്തോടെ 23,751ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി, ഒരുഘട്ടത്തിൽ 23,869 വരെ കുതിച്ചെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് 23,627 വരെ താഴ്ന്നു.78,000 ഭേദിച്ച് രാവിലത്തെ സെഷനിൽ മികച്ച നേട്ടമുണ്ടാക്കിയ സെൻസെക്സും 78,741 വരെ മുന്നേറിയശേഷം 77,912 വരെ താഴ്ന്നു. നിലവിൽ ഈ നഷ്ടം നികത്തി ഇരു സൂചികകളും നേരിയ നേട്ടത്തോടെ ഉച്ചയ്ക്കത്തെ സെഷനിലേക്ക് പ്രവേശിച്ചിട്ടുണ്ട്. അൾട്രാടെക് സിമന്റ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. ഇൻഡസ്ഇൻഡ് ബാങ്ക് 5 ശതമാനത്തോളം ഇടിഞ്ഞ് നഷ്ടത്തിലും മുന്നിൽ നിൽക്കുന്നു. നിഫ്റ്റി 50ലും അൾട്രാടെക് ആണ് നേട്ടത്തിൽ മുന്നിൽ. നഷ്ടത്തിൽ ഇൻഡസ്ഇൻഡ് ബാങ്കും. ഓഹരി, കറൻസി വിപണികളിലെ ഇന്നലത്തെ കുതിപ്പിനു പിന്നിൽ ബാങ്കിങ് മേഖലയാണ്. ഇന്ത്യൻ ബാങ്കുകളുടെ ഓഹരി വിലയിലെ വൻ കുതിപ്പാണു വിപണിയുടെ ആകമാന മന്നേറ്റത്തിനു നേതൃത്വം നൽകിയതെങ്കിൽ വിദേശ ബാങ്കുകളുടെ അസാധാരണ തോതിലുള്ള ഡോളർ വിൽപനയാണു രൂപയ്ക്കു കരുത്തു പകർന്നത്. ഓഹരി വിപണിയിലെ മുന്നേറ്റത്തിനു വിദേശ നിക്ഷേപകരിൽനിന്നുള്ള ഡോളർ പ്രവാഹവും പ്രചോദനമായി.6 ദിവസത്തെ നേട്ടം: ആസ്തിയിൽ 27 ലക്ഷം വർധന തുടർച്ചയായ 6 വ്യാപാരദിനങ്ങളിലെ നേട്ടത്തോടെ ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആസ്തിയിലുണ്ടായത് 27.10 ലക്ഷം കോടി രൂപയുടെ വർധന. 6 ദിവസംകൊണ്ട് 6% നേട്ടമാണ് സൂചികകളിലുണ്ടായത്. ഇന്നലെ മാത്രം നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ 4,00,000 കോടി രൂപയുടെ വർധന സാധ്യമായി.


Source link

Related Articles

Back to top button