3 സംസ്ഥാനങ്ങൾ, 700 CCTV ദൃശ്യങ്ങൾ; ബെംഗളൂരുവിൽ യുവതിയെ കടന്നുപിടിച്ചയാള്‍ കോഴിക്കോട്ടുനിന്ന് പിടിയിൽ

ബെംഗളൂരു/ കോഴിക്കോട്: ബെംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയയില്‍ യുവതിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ പ്രതി കോഴിക്കോട് നിന്നും അറസ്റ്റിലായി. മൂന്ന് സംസ്ഥാനങ്ങളിലായി ഒളിച്ചുതാമസിച്ച പ്രതിയെ 700-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് വലയിലാക്കിയത്. ബെംഗളൂരുവിലെ ഒരു ജാഗ്വാര്‍ ഷോറൂമില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന സന്തോഷ് (26) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട്ടെ ഒരു ഉള്‍പ്രദേശത്ത് നിന്നാണ് ഇയാള്‍ പിടിയിലായത് എന്നാണ് വിവരം. ഏപ്രില്‍ മൂന്ന് വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ആളൊഴിഞ്ഞ വഴിയിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെയാണ് പ്രതി കടന്നുപിടിച്ചത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരും പരാതിയുമായി എത്താഞ്ഞതോടെ പോലീസ് സ്വമേധയാ കേസെടുത്താണ് അന്വേഷണം നടത്തിയത്.
Source link