INDIA

യുഎസ്-ചൈന വ്യാപാരച്ചർച്ച രണ്ടാം നാളിലേക്ക്; ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവ്, നേട്ടം തുടരാൻ ഓഹരികൾ, സ്വർണത്തിന് ചാഞ്ചാട്ടം


റിസർവ് ബാങ്ക് പലിശഭാരം കുത്തനെ വെട്ടിക്കുറച്ചതിന്റെ കരുത്തിൽ ബാങ്കിങ്, വാഹന ഓഹരികൾ കാഴ്ചവച്ച പ്രകടനം ഇന്നലെ സെൻസെക്സിനും നിഫ്റ്റിക്കും ഭേദപ്പെട്ട നേട്ടം സ്വന്തമാക്കാൻ സഹായിച്ചിരുന്നു. നിഫ്റ്റി 100.15 പോയിന്റ് (+0.40%) കയറി 25,103.20ലും സെൻസെക്സ് 256.22 പോയിന്റ് (+0.31%) നേട്ടവുമായി 82,445.21ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി 25,100 എന്ന നിലവാരം കൈവിടാതിരുന്നതിനെ നിക്ഷേപകർ പോസിറ്റീവായാണ് കാണുന്നതും. ബാങ്ക് നിഫ്റ്റി ഇന്നലെ ഒരുഘട്ടത്തിൽ റെക്കോർഡ് 57,000 പോയിന്റ് ഭേദിച്ചിരുന്നു. പൊതുമേഖലാ ബാങ്ക് ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ നിന്നത്.ഇന്ന് രാവിലെ 48 പോയിന്റ് നേട്ടത്തിലാണ് ഗിഫ്റ്റ് നിഫ്റ്റി. ഇതു സെൻസെക്സും നിഫ്റ്റിയും നേരിയ നേട്ടത്തിൽ ഇന്നു വ്യാപാരം ആരംഭിച്ചേക്കുമെന്ന സൂചന നൽകുന്നു. യുഎസ്-ചൈന വ്യാപാര ചർച്ചകളുടെ വിശദാംശങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് ആഗോളതലത്തിൽ ഓഹരി നിക്ഷേപകർ. ചർച്ച ഫലപ്രദമായിരിക്കുമെന്ന പ്രതീക്ഷയിൽ ഏഷ്യൻ ഓഹരി സൂചികകൾ പൊതുവേ നേട്ടത്തിലായത് ഇന്ത്യൻ ഓഹരികൾക്കും ശുഭപ്രതീക്ഷ നൽകുന്നു.ഏഷ്യയ്ക്ക് നേട്ടം, യൂറോപ്പിന് നഷ്ടംബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button