KERALA

30 വർഷം തടവും 90,000 രൂപ പിഴയും; അണ്ണാ സര്‍വകലാശാലാ വിദ്യാർഥിനിയെ ബലാത്സംഗംചെയ്ത കേസിൽ ശിക്ഷാവിധി


ചെന്നൈ: തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 90,000 രൂപ പിഴയും. സര്‍വകലാശാലയുടെ സമീപം ബിരിയാണിക്കച്ചവടം നടത്തുന്ന ജ്ഞാനശേഖരന്‍ എന്നയാളാണ് 19-കാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തത്. പ്രതി ചുരുങ്ങിയത് 30 കൊല്ലം തടവ് അനുഭവിക്കണമെന്ന് ജഡ്ജി എം. രാജലക്ഷ്മി വിധിച്ചു.കഴിഞ്ഞ ഡിസംബര്‍ 23-ന് നടന്ന സംഭവത്തിലാണ് വിധി വന്നിരിക്കുന്നത്. സര്‍വകലാശാലയുടെ കാമ്പസിനുള്ളില്‍ കടന്ന ജ്ഞാനശേഖരന്‍, പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആദ്യം ആക്രമിക്കുകയും പിന്നീട് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെ ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സംഭവദിവസംതന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.


Source link

Related Articles

Back to top button