KERALA
300 സിക്‌സറുകള്‍, 7000 റണ്‍സ്; തകര്‍പ്പന്‍ ഇന്നിങ്‌സോടെ റെക്കോഡുകള്‍ തിരുത്തിയെഴുതി രോഹിത്

മുല്ലന്‍പുര്‍: ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ തകര്‍പ്പന്‍ പ്രകടനത്തോടെ റെക്കോഡ് ബുക്കുകള്‍ തിരുത്തി മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ. 50 പന്തില്‍ നിന്ന് 81 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.ഇതോടെ ഐപിഎല്ലില്‍ 300 സിക്‌സറുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം രോഹിത്തിന് സ്വന്തമായി. 271-ാം ഐപിഎല്‍ മത്സരത്തിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും രോഹിത്തിനാണ്. 357 സിക്‌സറുകളുമായി വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. വിരാട് കോലി (291), എം.എസ് ധോനി (264), എ ബി ഡിവില്ലിയേഴ്‌സ് (251) എന്നിവരാണ് പട്ടികയില്‍ പിന്നീടുള്ളവര്‍.
Source link