വിവാഹമോചനം നേടിയവരാണോ? കുട്ടികളെ മറക്കരുത്; അവർക്ക് കരുതലേകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വിവാഹമോചനം ഒരു ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പങ്കാളിയിൽ നിന്ന് വേർപിരിഞ്ഞ് പോകാൻ ഉത്സാഹം കാണിക്കുമ്പോൾ പലപ്പോഴും തനിച്ചായി പോകുന്ന മക്കളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. പഠിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുത്താൽ കടമകൾ തീർന്നെന്ന് കരുതരുത്. രക്ഷാകർത്താവ് എന്നത് വലിയ ഒരു ഉത്തരവാദിത്തമാണ്. അതുകൊണ്ടു തന്നെ വിവാഹമോചനത്തിനു ശേഷം കടമ തീർക്കുന്നതു പോലെ മക്കളുടെ കാര്യത്തിൽ ഇടപെടാതെ അവർക്ക് എല്ലാ കാര്യത്തിലും താങ്ങും തണലുമാകാൻ ശ്രദ്ധിക്കണം.ബഹുമാനത്തോടെ ആശയവിനിമയം നടത്തുക ബഹുമാനത്തെക്കുറിച്ച് പറയുമ്പോൾ പറഞ്ഞു പഴകിയ ഒരു വാക്യമുണ്ട്, ‘ബഹുമാനം നൽകുക, ബഹുമാനം നേടുക’ എന്നതാണ് അത്. പൂർവ പങ്കാളിയുമായി ആശയവിനിമയം നടത്തുമ്പോൾ അത് പോസിറ്റീവ് ആയിരിക്കാൻ ശ്രദ്ധിക്കുക. ദേഷ്യവും വൈരാഗ്യവും വെറുപ്പും ഒക്കെ പലപ്പോഴും മനസ്സിൽ ഉയർന്നു വരും. അത്തരം വികാരങ്ങൾ വരുന്ന സമയത്ത് പങ്കാളിയുമായി ആശയവിനിമയം നടത്താതിരിക്കാൻ ശ്രദ്ധിക്കുക. ഒരിക്കലും പങ്കാളിയോടുള്ള ദേഷ്യം മക്കളുടെ മേൽ തീർക്കരുത്. പങ്കാളികളെന്ന പേരിൽ ഭാര്യയും ഭർത്താവും രണ്ട് വഴിക്ക് ആയെങ്കിലും മാതാപിതാക്കളെന്ന ഉത്തരവാദിത്തം അവസാനിക്കുന്നില്ല. പരസ്പരം വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും അതി പരിധിവിട്ട് വലിയ വാക്കുതർക്കങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പു വരുത്തണം.
Source link