WORLD

‘4 ഗ്രൂപ്പുകളുമായി ചർച്ച, യുഎസ് കമ്പനികൾ വാങ്ങണം’: ടിക് ടോക്ക് വിൽപനയ്ക്ക് കളമൊരുക്കി ട്രംപ്


വാഷിങ്ടൻ ∙ ചൈനയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക് ടോക്കിന്റെ വിൽപ്പനയ്ക്കു നടപടികൾ പുരോഗമിക്കുകയാണെന്നു യുഎസ് . 4 ഗ്രൂപ്പുകളുമായി ചർച്ച ചെയ്യുന്നുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരിൽ നടപടി നേരിടുന്ന സ്ഥാപനമാണു ടിക്ടോക്. അമേരിക്കൻ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറാനാണു നീക്കം.ടിക് ടോക്കിന്റെ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ഇതു വില്‍ക്കാനുള്ള സമയപരിധി ഏപ്രില്‍ 5 എന്നത് നീട്ടുകയോ അല്ലെങ്കില്‍ യുഎസിൽ നിരോധനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നു ട്രംപ് പറഞ്ഞിരുന്നു. ജനുവരിയിൽ എക്സിക്യുട്ടീവ് ഉത്തരവിലൂടെ ടിക്ടോക്കിന് ട്രംപ് 75 ദിവസം കാലാവധി നൽകിയതാണ്. ഈ സമയപരിധി അടുക്കുന്നതിനിടെയാണു പരാമർശം. ജനുവരി 19ന് കോൺഗ്രസ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ ആപ്പ് ഓഫ്‌ലൈനായിരുന്നു. ട്രംപ് അധികാരത്തിൽ വന്നതോടെയാണ് ടിക് ടോക് താൽക്കാലികമായി പ്രവർത്തനക്ഷമമായത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button