KERALA

46 കൊല്ലം മുന്‍പ് നടുക്കടലില്‍ അപ്രത്യക്ഷമായ എംവി കൈരളി; ഇന്നും ഓര്‍മകളുടെ ചുഴിയില്‍ ഉറ്റവര്‍ 


കോട്ടയം: കേരളതീരത്ത് ഒരു കപ്പല്‍കൂടി മുങ്ങിയപ്പോള്‍ മലയാളികളുടെ ഓര്‍മ്മകള്‍ വേഗം നാലുപതിറ്റാണ്ട് പിന്നിലേക്ക് പോകുന്നു. കേരളത്തിന്റെ അഭിമാനനൗക, കേരള ഷിപ്പിങ് കോര്‍പ്പറേഷന്റെ ‘എംവി കൈരളി’ എന്ന ചരക്കുകപ്പല്‍ നടുക്കടലില്‍ അപ്രത്യക്ഷമായ സംഭവം വീണ്ടും ഓര്‍മ്മയിലെത്തും.ആ കപ്പലിനൊപ്പം കാണാതായ ഉറ്റവരെ പ്രതീക്ഷിച്ചിരിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇന്നും ഓര്‍മ്മകളുടെ ചുഴിയില്‍. എംവി കൈരളിയുടെ ക്യാപ്റ്റനായിരുന്ന മരിയാദാസ് ജോസഫിന്റെ കോട്ടയം ഉപ്പൂട്ടിക്കവലയിലെ സര്‍പ്പക്കളത്തില്‍ വീട്ടിലുള്ളവരും ഇതേ പ്രതീക്ഷയിലാണ്.


Source link

Related Articles

Back to top button