INDIA

ജപ്പാന് യുഎസിന്റെ വൻ കുരുക്ക്; നിലംപൊത്തി കയറ്റുമതി, അടുത്ത ഡീൽ ഇന്ത്യയുമായി, ഓഹരികളെ ഉലച്ച് ട്രംപിന്റെ ‘ചെയർ’ പ്രയോഗം


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളും പ്രവൃത്തികളും വാക്കുകളും രാജ്യാന്തര തലത്തിൽ തന്നെ സാമ്പത്തികരംഗത്ത് ആശങ്ക പടർത്തുന്നു. ഒന്ന്, അമേരിക്കയിൽ പണപ്പെരുപ്പം കഴിഞ്ഞമാസം പ്രതീക്ഷിച്ചതിലേറെ കൂടിയെങ്കിലും അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് ട്രംപ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് മുഖംതിരിച്ചു നിൽക്കുന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ ട്രംപ് ഉടൻ പുറത്താക്കുമെന്ന് റിപ്പോർട്ടുകളുമെത്തി.പവലിനെ പുറത്താക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ, പുറത്താക്കൽ നീക്കം തള്ളേണ്ടെന്നും ട്രംപ് പറ‍ഞ്ഞത് യുഎസ് ഫ്യൂച്ചേഴ്സ് വിപണിക്ക് തിരിച്ചടിയായി. പവലിനോട് സംസാരിക്കുന്നതിലും ഭേദം ഏതെങ്കിലും ‘കസേരയോട്’ (ചെയർ) സംസാരിക്കുന്നതാണെന്ന് ട്രംപ് പരിഹസിക്കുകയും ചെയ്തു. പലിശ കുറയ്ക്കാത്തതിനു പുറമെ യുഎസ് ഫെഡിന്റെ ആസ്ഥാന മന്ദിരം മോടിപിടിപ്പിച്ചത് പവലിന്റെ ധൂർത്താണെന്നും അന്വേഷണമുണ്ടാകുമെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു. യുഎസ് ഓഹരി വിപണിയിൽ ഡൗ ജോൺസ് 0.53%, എസ് ആൻഡ് പി500 സൂചിക 0.32%, നാസ്ഡാക് 0.26% എന്നിങ്ങനെ ഉയർന്നിരുന്നു. ഇന്ത്യയുമായി ഉടൻ ഡീൽ, ജപ്പാനിൽ പ്രതിസന്ധിഎണ്ണയ്ക്ക് ചൈനീസ് ഊർജംലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ചൈനയുടെ വളർച്ചനിരക്ക് മെച്ചപ്പെട്ടത് ക്രൂഡ് ഓയിൽ‌ വിലയെയും ഉണ‍ർവിലേക്ക് നയിച്ചു. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.84% കയറി 66.94 ഡോളറിലും ബ്രെന്റ് വില 0.67% ഉയർന്ന് 68.98 ഡോളറുമായി. യുഎസിലും മികച്ച ഡിമാൻഡുള്ളത് നേട്ടമാണ്. സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധസമാന സാഹചര്യത്തിലേക്ക് തള്ളുമോയെന്ന ആശങ്കയും എണ്ണവിലയ്ക്ക് ഊർജമാകുന്നു.


Source link

Related Articles

Back to top button