KERALA

50 കോടി കടന്നോ? എമ്പുരാന്റെ ആദ്യദിന കളക്ഷന്‍ എത്ര?; കണക്കുകള്‍ ഇങ്ങനെ…


ആദ്യദിന കളക്ഷനില്‍ വന്‍ നേട്ടവുമായി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. വ്യാഴാഴ്ച രാവിലെ ആറിന് റിലീസ് ചെയ്ത ചിത്രം ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടിയതായി സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. ചരിത്രം കുറിച്ചുവെന്നും അത് സാധ്യമാക്കിയ എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ കൃതജ്ഞത അറിയിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചിത്രത്തിന്റെ ആദ്യദിന കളക്ഷന്റെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, ചിത്രം രാജ്യത്തുടനീളം ആദ്യദിനം 22 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോള്‍ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയെന്നാണ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നിക് പറയുന്നത്. കന്നഡ, ഹിന്ദി പതിപ്പുകള്‍ യഥാക്രമം അഞ്ചുലക്ഷവും 50 ലക്ഷവും നേടിയതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു.


Source link

Related Articles

Back to top button