KERALA
‘5000 നിക്ഷേപിച്ചാല്‍ അഞ്ച് കോടി തിരികെ’; 500 കോടിയുടെ ഇറിഡിയം തട്ടിപ്പ്; RBI-യുടെ പേരിലും വ്യാജരേഖ

തൃശ്ശൂർ: ജില്ല കേന്ദ്രീകരിച്ച് 500 കോടിയുടെ ഇറിഡിയം തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും വ്യാജ രേഖ ചമച്ചതായാണ് വിവരം. നിക്ഷേപകരിൽ നിന്ന് പിരിച്ച പണം റിസർവ് ബാങ്കിൽ അടച്ചിട്ടുണ്ട് എന്നാണ് രേഖ ഉണ്ടാക്കിയത്.പണം കോടികളാക്കി തിരിച്ച് തരാം എന്ന് പറഞ്ഞ് അഞ്ഞൂറോളം കോടി രൂപയാണ് നിക്ഷേപകരിൽ നിന്ന് ഇവർ സ്വീകരിച്ചത്. എന്നാൽ ഇത് തിരികെ നൽകാൻ ഇവർക്ക് സാധിച്ചില്ല. അയ്യായിരം രൂപയ്ക്ക് അഞ്ചുകോടി രൂപ വരെ വാഗ്ദാനം നൽകിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വാങ്ങിയ പണം പോലും തിരികെ ലഭിക്കാതായപ്പോഴാണ് നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിച്ചത്.
Source link