KERALA

കിടപ്പുരോഗികൾക്ക് ഇനി ‘കേരള കെയർ’; വിളിപ്പുറത്ത് സൗജന്യപരിചരണമൊരുക്കാൻ സർക്കാർ


തിരുവനന്തപുരം: കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ സേവനം ഉറപ്പാക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. സാന്ത്വനചികിത്സ പൗരന്റെ അവകാശമാക്കാൻ ലക്ഷ്യമിട്ട് ‘സാർവത്രിക പാലിയേറ്റീവ് കെയർ’ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പാലിയേറ്റീവ് പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ‘കേരള കെയർ’ എന്നപേരിൽ പ്രത്യേക ഗ്രിഡ് സ്ഥാപിക്കും.ഇതോടെ, പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാവും. തദ്ദേശ-ആരോഗ്യവകുപ്പുകൾ ചേർന്നുള്ള പദ്ധതി ഉടൻ നടപ്പാക്കുമെന്ന് അധികൃതർ ‘മാതൃഭൂമി’യോടു പറഞ്ഞു.


Source link

Related Articles

Back to top button