KERALA

60 വർഷത്തിനിടയിൽ ഏറ്റവും കുറവ് വൈൻ ഉപഭോഗവും ഉത്പാദനവും നടന്ന വർഷം ! കാരണം ഇതാണ്


വര്‍ഷങ്ങളും മാസങ്ങളും ഭരണിയിലിരുന്ന് വീര്യമേറിയ വൈൻ രുചിക്കാനിഷ്ടമുള്ളവർ ഏറെയുണ്ട്. എന്നാല്‍ കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ആഗോളതലത്തിൽ ഏറ്റവും കുറവ് വൈൻ ഉപഭോഗവും ഉത്പാദനവും നടന്ന വര്‍ഷമായിരുന്നു 2024 എന്നാണ് പുതിയ റിപ്പോര്‍ട്ട്. 1961-മുതൽ ഏറ്റവും കുറവ് വൈന്‍ ഉപഭോഗം നടന്ന വര്‍ഷം 2024 ആണെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് വൈന്‍ ആന്റ് വൈന്‍ ( ഒഐവി) പുറത്തുവിട്ട വാർഷിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വൈന്‍ ഉപഭോഗത്തിലെ ഇടിവിനു പിന്നിലെ കാരണവും വ്യക്തമാക്കുന്നുണ്ട്. ആഗോളതലത്തില്‍ ഉണ്ടായ ആരോഗ്യ ആശങ്കകളും സാമ്പത്തിക മാറ്റങ്ങളുമാണ് പ്രധാനമായി ഈ ഇടിവിനു പിന്നിലെ കാരണമായി ഒഐവി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.


Source link

Related Articles

Back to top button