6,000 കോടി മൂലധനം സമാഹരിക്കാൻ ഫെഡറൽ ബാങ്ക്; ഓഹരിക്ക് റെക്കോർഡ് മുന്നേറ്റം, വിപണിമൂല്യത്തിൽ കൊച്ചിൻ ഷിപ്പ്യാർഡിനെ പിന്തള്ളി

ഫെഡറൽ ബാങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 2 ശതമാനത്തിലധികം നേട്ടവുമായി റെക്കോർഡ് ഉയരത്തിൽ. എൻഎസ്ഇയിൽ വ്യാപാരം അവസാന സെഷനിലേക്ക് കടന്നപ്പോൾ ഓഹരി വിലയുള്ളത് 2.81% നേട്ടവുമായി 219.10 രൂപയിൽ. ഇതോടെ കൊച്ചിൻ ഷിപ്പ്യാർഡിനെ പിന്തള്ളി കേരളത്തിൽ നിന്നുള്ള നാലാമത്തെ വലിയ ലിസ്റ്റഡ് കമ്പനി എന്ന നേട്ടവും ഫെഡറൽ ബാങ്ക് സ്വന്തമാക്കി.ഇന്നു ഉച്ചയ്ക്ക് 2.25 വരെയുള്ള വ്യാപാരപ്രകാരം ഫെഡറൽ ബാങ്ക് ഓഹരിവില 218.83 രൂപയിൽ എത്തിയപ്പോൾ വിപണിമൂല്യം 53,804 കോടി രൂപയായി. ഇതോടെ വിപണിമൂല്യത്തിൽ കൊച്ചിൻ ഷിപ്പ്യാർഡിനെ മറികടക്കുകയായിരുന്നു. ഇതേസമയത്ത് കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരിവില ഉണ്ടായിരുന്നത് 1.05% താഴ്ന്ന് 2,044.10 രൂപയിൽ; വിപണിമൂല്യം 53,776 കോടി രൂപയും.കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 23 ശതമാനം നേട്ടം സമ്മാനിച്ച ഓഹരിയാണ് ഫെഡറൽ ബാങ്ക്. കഴിഞ്ഞ 5 വർഷത്തിനിടെ ഓഹരിവില 300 ശതമാനവും ഉയർന്നിട്ടുണ്ട്. 2020 ജൂണിൽ 53 രൂപയ്ക്കടുത്തായിരുന്നു ഓഹരിവില. 2024 ജൂലൈ ഒന്നിന് 180 രൂപയും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ ബാങ്ക് 13.7% നേട്ടവുമായി 1,030.2 കോടി രൂപ ലാഭം നേടിയിരുന്നു. അറ്റ പലിശ വരുമാനം (എൻഐഐ) കൂടിയതും നിഷ്ക്രിയ ആസ്തി (എൻപിഎ) അനുപാതം കുറഞ്ഞതും നേട്ടമായിരുന്നു.Disclaimer
Source link