WORLD
പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ ∙ കൊടുപ്പുന്നയിൽ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു. പുതുവൽ ലക്ഷംവീട്ടിൽ അഖിൽ പി.ശ്രീനിവാസനാണ് (30) മരിച്ചത്. പരുക്കേറ്റ അഖിലിനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
Source link