‘ലാസ്റ്റ് ഫ്രെയിം വരെ സസ്പെ൯സ്; ഞെട്ടിച്ച് ക്ലൈമാക്സ്’; ‘ആസാദി’ക്ക് ഗംഭീര പ്രിവ്യൂ റിപ്പോർട്ട്

ശ്രീനാഥ് ഭാസി ചിത്രം ആസാദിക്ക് അതിഗംഭീര പ്രിവ്യൂ റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പ്രീമിയർ ഷോയ്ക്ക് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരെത്തി. അപ്രതീക്ഷിത അനുഭവമായിരുന്നു സിനിമയെന്നും അവസാന ഫ്രെയിം വരെ നീളുന്ന സസ്പെൻസാണ് സിനിമയുടെ കരുത്തെന്നും കണ്ടവർ പറഞ്ഞു, “സസ്പെൻസാണ് ഈ സിനിമയുടെ പ്ലസ് പോയിന്റ്. തുടക്കം മുതൽ ആകാംക്ഷ നിലനിർത്തുന്ന കഥാഗതിയാണ് ആസാദിയുടേത്. ഓരോ കഥാപാത്രങ്ങളുടെയും അവസ്ഥകൾ തന്നെ ഓരോ സിനിമയ്ക്കുള്ള കഥയുണ്ട്. എല്ലാവരും അത്ര നന്നായി കഥാപാത്രമായി മാറിയിട്ടുണ്ട്. ശ്രീനാഥ് ഭാസി എല്ലാവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എല്ലാം കഴിഞ്ഞ് ഞെട്ടിക്കുന്ന ക്ലൈമാക്സും”- സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ ഇങ്ങനെ നീളുന്നു. സിനിമ മികച്ച അനുഭവം ആയിരുന്നെന്നും തുടക്കക്കാരായ അണിയറപ്രവർത്തകരുടെ അധ്വാനം സ്‌ക്രീനിൽ പ്രകടമാണെന്നും സംവിധായകൻ സിബി മലയിൽ അഭിപ്രായപ്പെട്ടു.
Source link