75-ാം വയസിൽ ‘കൊലമാസ്’ വര്‍ക്കൗട്ടുമായി രാകേഷ് റോഷൻ; വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത് ഹൃത്വിക് റോഷനും

വര്‍ക്ക് ഔട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാകുന്ന വീഡിയോ പങ്കുവെച്ച് ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ രാകേഷ് റോഷന്‍. തന്റെ 75-ാം വയസിലും നൂറ് ശതമാനം ഫിറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് രാകേഷ് റോഷന്‍ ഹെവി വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തി. ‘ആരോഗ്യവാനായിരിക്കുകയല്ല, ഓരോ ദിവസവും ഏറ്റവും മികച്ചതായി തോന്നുകയാണ് വേണ്ടത്’ എന്നാണ് വീഡിയോയ്‌ക്കൊപ്പം രാകേഷ് റോഷന്‍ കുറിച്ചത്. മകനും ബോളിവുഡ് താരവുമായ ഹൃത്വിക് റോഷനും പിതാവിന്റെ വര്‍ക്ക് ഔട്ട് വീഡിയോയോട് പ്രതികരിച്ചു. ‘വളരെ നന്നായിട്ടുണ്ട് പപ്പാ’ എന്നായിരുന്നു ഹൃത്വിക്കിന്റെ പ്രതികരണം. ഒപ്പം തീനാളങ്ങളുടെ ഇമോജികളുമുണ്ടായിരുന്നു. നടന്മാരായ സുനില്‍ ഷെട്ടി, രവി ബെഹല്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഷാം കൗഷ എന്നിവരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
Source link