KERALA
ദുരിതബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധം; വിലങ്ങാട് വ്യാഴാഴ്ച ഹർത്താൽ

കോഴിക്കോട്: ഉരുൾപൊട്ടൽ ദുരിത ബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വിലങ്ങാട് വ്യാഴാഴ്ച ഹർത്താൽ. കോൺഗ്രസ്സും ബിജെപിയുമാണ് രാവിലെ ആറ് മണിമുതൽ വെെകുന്നേരം ആറ് മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നു, സർക്കാർ പ്രഖ്യാപനങ്ങൾ വെെകുന്നു, സർക്കാർ പുറത്തിറക്കിയ ദുരിതബാധിതരുടെ ലിസ്റ്റിൽ പേരില്ല തുടങ്ങിയ ആരോപണങ്ങളുമായി ദുരിത ബാധിതർ വിലങ്ങാട് വില്ലേജ് ഓഫീസിന് മുന്നിൽ ബുധനാഴ്ച കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
Source link