KERALA

9,000 കോടിയുടെ ഏറ്റെടുക്കല്‍: അക്‌സോ നോബല്‍ ജെ.എസ്.ഡബ്ല്യുവിന്റെ സ്വന്തമാകും


രാജ്യത്തെ കോര്‍പറേറ്റ് മേഖല മറ്റൊരു ഏറ്റെടുക്കലിനുകൂടി സാക്ഷ്യംവഹിക്കുന്നു. വാഹന പെയിന്റ് മേഖലയിലെ വന്‍കിട കമ്പനിയ അക്‌സോ നോബല്‍ ഇന്ത്യയെ ജെ.എസ്.ഡബ്ല്യു പെയിന്റ്‌സ് ഏറ്റെടുക്കും. 9,000 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ അക്‌സോ നോബലിന്റെ 74.76 ശതമാനം ഓഹരികള്‍ ജെ.എസ്.ഡബ്ല്യുവിന് സ്വന്തമാകും.ഡച്ച് ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റിന് 12,000 കോടി രൂപയാണ് മൂല്യം കണക്കാക്കിയിട്ടുള്ളത്. വിപണി വിലയേക്കാള്‍ 25 ശതമാനം കുറഞ്ഞ നിരക്കാണിത്. 16,380 കോടി രൂപയാണ്. അക്‌സോ നോബല്‍ ഇന്ത്യയുടെ വിപണി മൂല്യം. 3,512 രൂപ നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ ഓഹരിയില്‍ വ്യാപാരം നടന്നത്. ഒരു വര്‍ഷത്തിനിടെ 40 ശതമാനത്തോളം മുന്നേറ്റമാണ് ഓഹരിയിലുണ്ടായത്. ഇടപാടുകള്‍ക്ക് പിന്നാലെ 26 ശതമാനം ഓഹരികളുടെ വില്പനയ്ക്കായി ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചേക്കും.


Source link

Related Articles

Back to top button