നേരിയ നഷ്ടത്തിൽ മുന്നേറ്റ പ്രവണതകളില്ലാതെ അവസാനിച്ച് വിപണി

നഷ്ടത്തിൽ ആരംഭിച്ച് ശേഷം തിരിച്ചു വരവ് നടത്തിയ ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ ഇന്ന് വീണ്ടും നഷ്ടം കുറിച്ചു. ഫെഡ് നിരക്ക് കുറക്കാതിരുന്നത് യുദ്ധഭീതിക്കൊപ്പം വിപണിയെ സ്വാധീനിച്ചു. ദുർബലമായ ആഗോള പ്രവണതകളും ആഭ്യന്തര വിപണിയിൽ മുന്നേറാനുള്ള ഘടകങ്ങൾ ഇല്ലാതിരുന്നതുമാണ് വിപണിയിൽ പ്രതിഫലിച്ചത്.നിഫ്റ്റി 18 പോയിന്റ് മാത്രം നഷ്ടത്തിൽ 24793 പോയിന്റിൽ ക്ലോസ് ചെയ്തെങ്കിലും ഓട്ടോ ഒഴികെ മറ്റെല്ലാ സെക്ടറുകളും വലിയ നഷ്ടം കുറിച്ചത് നിക്ഷേപകരുടെ ആസ്തിയിൽ വലിയ കുറവ് വരുത്തി. സെൻസെക്സ് 82.79 പോയിന്റ് ഇടിഞ്ഞ് 81,361.87 ലാണ് അവസാനിച്ചത്.ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ അര ശതമാനം വീതവും ഐടി സെക്ടർ ഒരു ശതമാനത്തിനടുത്തും നഷ്ടം കുറിച്ചത് ഇന്ത്യൻ വിപണിക്ക് ക്ഷീണമായപ്പോൾ മഹീന്ദ്രയും ഇഷാൻ മോട്ടോഴ്സും അടക്കമുള്ള ഓട്ടോ ഭീമന്മാരുടെ കുതിപ്പാണ് നിഫ്റ്റിക്ക് അനുകൂലമായത്. എണ്ണ കുതിക്കുന്നു മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ തുടരുന്നത് എണ്ണയുടെയും നാച്ചുറൽ ഗ്യാസിന്റെയും വിതരണത്തെ ബാധിക്കുമെന്ന വിലയിരുത്തൽ വിലവർധനവിന് വഴിവച്ചത് ഓഹരി വിപണിക്ക് ക്ഷീണമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിന് മുകളിലാണ് തുടരുന്നത്.
Source link