13,040 കോടി രൂപയുടെ ഐപിഒകളുമായി എച്ച്ഡിബി ഫിനാന്‍ഷ്യലും സംഭവ് സ്റ്റീല്‍ ട്യൂബ്സും ജൂണ്‍ 25 ന് എത്തും

സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലിമിറ്റഡും എച്ച്ഡിബി ഫിനാന്‍ഷ്യലും ജൂണ്‍ 25 മുതല്‍ 27 വരെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നടത്തും. ഇരു കമ്പനികളിലുമായി 13,040 കോടി രൂപ സമാഹരിക്കാനാണ് ഒരുങ്ങുന്നത്. ഐപിഒയിലൂടെ 540 കോടി രൂപ സമാഹരിക്കാനാണ് സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലക്ഷ്യമിടുന്നത്. 440 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 100 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 77 രൂപ മുതല്‍ 82 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 182 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 182 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.എച്ച്ഡിബി ഫിനാന്ഷ്യല്ജൂണ് ആദ്യം എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഇനിഷ്യല്‍ പബ്ലിക് ഓഫറിന് സെബിയുടെ അനുമതി ലഭിച്ചിരുന്നു.
Source link