യുദ്ധം മുഖ്യം, ഇറാനെ ആക്രമിച്ച് അമേരിക്കയും, സമാധാനം കാംക്ഷിച്ച് വിപണികൾ

ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക ഇടപെടുന്നത് രണ്ടാഴ്ചത്തേക്ക് ഉണ്ടാകില്ലെന്ന സൂചനയും, വിദേശ ഫണ്ടുകളുടെ വാങ്ങലും, സെൻസെക്സിന്റെയും, എഫ്ടിഎസ്ഇ സൂചികയിലെയും മാറ്റങ്ങളും വെള്ളിയാഴ്ച ഇന്ത്യൻ വിപണിക്ക് ഒന്നേകാൽ ശതമാനം മുന്നേറ്റമാണ് നൽകിയത്. ഇറാന് ആണവായുധമുണ്ടാക്കാനുള്ള അവകാശമുണ്ടെന്ന റഷ്യ വാദിച്ചതിന് പിന്നാലെ അമേരിക്കയും ഇറാനെ ആക്രമിച്ച സാഹചര്യത്തിൽ യുദ്ധത്തിന്റെ തുടർഗതികൾ തന്നെയാകും വിപണിയുടെ ഗതിയും തീരുമാനിക്കുക. മുൻ ആഴ്ചയിൽ 24718 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ചത്തെ 319 പോയിന്റ് മുന്നേറ്റത്തോടെ 25112 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാമത്തെ ആഴ്ചയിലും മുന്നേറ്റം തുടർന്ന ഐടി സെക്ടറിനൊപ്പം ഓട്ടോ, ഫിനാൻഷ്യൽ, ബാങ്കിങ്, ഇൻഫ്രാ സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ ഓരോ ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടി വിപണിക്ക് പിന്തുണ നൽകി. വായ്പനിയന്ത്രണങ്ങളിൽ ആർബിഐ വരുത്തിയ ഇളവുകൾ ധനകാര്യ ഓഹരികൾക്ക് വെള്ളിയാഴ്ച നൽകിയ മുന്നേറ്റം വിപണി തുടർന്നും പ്രതീക്ഷിക്കുന്നു. ആർബിഐയുടെ യാഥാർഥ്യബോധത്തോടെയുള്ള തീരുമാനങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ച ത്വരിതപ്പെടുത്താനുതകുന്നതാണ്. എഫ്ടിഎസ്ഇ സൂചികയിലെ മാറ്റങ്ങൾ
Source link