INDIA

യുഎസിൽ ‘ആഭ്യന്തര കലഹം’; വിഷയം ഇറാനും പലിശയും, എണ്ണവില തിരിച്ചുകയറുന്നു, സ്വർണം ഇടിയുന്നു, ഓഹരികൾ മുന്നോട്ട്


ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ യുഎസ് നേരിട്ടുനടത്തിയ ആക്രമണം വിജയമായിരുന്നെന്ന പ്രസഡിന്റ് ട്രംപിന്റെ വാദങ്ങളെ തള്ളി യുഎസിന്റെ സ്വന്തം ഡിഫൻസ് ഇന്റലിജൻസിന്റെ റിപ്പോർട്ട്. ആണവ കേന്ദ്രങ്ങൾക്ക് സാരമായ കേടുപാടുകൾ പറ്റിയെന്നും ആണവായുധം നിർമിക്കാൻ ഇറാന് ഇനി ശേഷിയില്ലെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പറഞ്ഞിരുന്നു. എന്നാൽ, ആക്രമണം പൂർണമായി ലക്ഷ്യം കണ്ടില്ലെന്നും ആണവായുധം നിർമിക്കുന്നതിൽ നിന്ന് ഇറാനെ 3 മുതൽ 6 മാസം വരെ വൈകിപ്പിക്കാൻ മാത്രമേ കഴിയൂ എന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്.അതേസമയം, റിപ്പോർട്ട് ശരിയല്ലെന്നും പ്രസിഡന്റ് ട്രംപിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ചിലരുടെ ശ്രമമാണിതെന്നുമാണ് ട്രംപ് ഭരണകൂടം പ്രതികരിച്ചത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതിനെ ചൊല്ലിയുള്ള കലഹവും മുറുകുമെന്നാണ് വിലയിരുത്തൽ. പലിശ കുറയ്ക്കണമെന്ന് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ വഴങ്ങിയിട്ടില്ല.ഓഹരിക്ക് മുന്നേറ്റ പ്രതീക്ഷതിരിച്ചുകയറാൻ ക്രൂഡ് ഓയിൽ, ആവേശമില്ലാതെ സ്വർണംഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബാരലിന് 80 ഡോളറിന് അടുത്തെത്തിയ ക്രൂഡ് ഓയിൽ വില, വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി 5-മാസത്തെ താഴ്ചയായ 63-65 ഡോളർ നിലവാരത്തിലെത്തിയിരുന്നു. എന്നാൽ, നിലവിൽ എണ്ണവില കരകയറ്റത്തിന്റെ സൂചനയാണ് നൽകുന്നത്. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 1.40% ഉയർന്ന് 65.27 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 1.30% ഉയർന്ന് 68.01 ഡോളറിലുമെത്തി. വെടിനിർത്തലിലേക്ക് ഇറാനും ഇസ്രയേലും കടന്നെങ്കിലും അനിശ്ചിതത്വം മാറാത്തത് എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.


Source link

Related Articles

Back to top button