INDIA

ചുങ്കപ്പിടിവാശി കൈവിട്ട് ട്രംപ്; കാനഡ തിരിച്ചടിക്കുന്നു, ഓഹരികൾക്ക് റെക്കോർഡ് ആവേശം, സ്വർണം താഴേക്ക്


ഇറക്കുമതിച്ചുങ്കത്തിൽ സമവായ ചർച്ചയുടെ ട്രാക്കിലേക്ക് യുഎസ് കടന്നതോടെ ആഗോള ഓഹരി വിപണികളിൽ ഉണർവിന്റെ ആവേശം. വ്യാപാര രംഗത്തെ ബദ്ധവൈരിയായ ചൈനയുമായി യുഎസ് തീരുവ സംബന്ധിച്ച് കരാറിലെത്തിയതും ഇന്ത്യയുമായി ‘വെരി ബിഗ് ഡീൽ’ ഉടനെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനവുമാണ് കരുത്താവുന്നത്. ഇന്ത്യ-യുഎസ് പ്രതിനിധികൾ തമ്മിലെ ചർച്ച തുടരുകയാണ്. പകരച്ചുങ്കം (റെസിപ്രോക്കൽ താരിഫ്) നടപ്പാക്കാനുള്ള അന്തിമതീയതി ജൂലൈ 9ൽ നിന്ന് നീട്ടിയേക്കുമെന്ന് ട്രംപ് പറഞ്ഞതും നേട്ടമായി.ഇറാൻ-ഇസ്രയേൽ സംഘർഷം അയഞ്ഞതും ക്രൂഡ് ഓയിൽ വില താഴ്ന്നതും ആഗോള ഓഹരി വിപണികൾക്ക് ഉണർവായി. നിലവിൽ കാനഡയുമായാണ് യുഎസിന്റെ പ്രധാന താരിഫ് തർക്കം. കാനഡയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ നിലവിലുണ്ട്. കാഡനയിൽ നിന്ന് യുഎസ് കൂടുതലായി വാങ്ങുന്ന ഊർജോൽപന്നങ്ങൾക്ക് തീരുവ 10 ശതമാനമാണ്. എന്നാൽ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് ട്രംപ് അടിച്ചേൽപ്പിച്ചത് 50 ശതമാനവുമാണ്.റെക്കോർഡ് തകർത്ത് യുഎസ് വിപണി3) ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലിലെ’ ചില നിർദേശങ്ങൾ അമേരിക്കൻ വ്യവസായമേഖലയെ താറുമാറാക്കുമെന്ന വിമർശനം ശക്തമാണ്. ട്രപിന്റെ പാർട്ടിയിൽ നിന്നുപോലും എതിർപ്പുണ്ട്. യുഎസ് സെനറ്റ് കഴിഞ്ഞദിവസം വോട്ടെടുപ്പിൽ നേരിയ വ്യത്യാസത്തിൽ ബിൽ പാസാക്കിയിരുന്നു. ഇനിയുള്ള ചർച്ചകളിൽ ഭേദഗതികളുണ്ടാകുമെന്നും കടുത്ത വ്യവസ്ഥകൾ ഒഴിവാകുമെന്നുമാണ് വിപണിയുടെ പ്രതീക്ഷ.


Source link

Related Articles

Back to top button