INDIA

അനിൽ അംബാനിയുടെ കമ്പനിക്ക് ‘തട്ടിപ്പ്’ മുദ്ര ചാർത്തി എസ്ബിഐ; ഞെട്ടലെന്ന് പ്രതികരണം, ഓഹരിക്ക് വൻ വീഴ്ച


അനിൽ അംബാനി നോൺ-എക്സിക്യൂട്ടീവ് ചെയർമാനായിരുന്ന റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) അക്കൗണ്ടുകളെ ‘തട്ടിപ്പ്’ (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തി റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യാൻ എസ്ബിഐയുടെ നീക്കം. റിപ്പോർട്ടിൽ അനിൽ അംബാനിയുടേ പേരും ഉൾപ്പെടുത്തുമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എസ്ബിഐയുടെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ച് അനിൽ അംബാനിക്കുവേണ്ടി കേസുകൾ കൈകാര്യം ചെയ്യുന്ന അഗർവാൾ ലോ അസോസിയേറ്റ്സ് രംഗത്തെത്തി. അനിൽ അംബാനിയുടെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് ബാങ്കിന്റെ നടപടി. അനിൽ അംബാനി കമ്പനിയുടെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ മാത്രമായിരുന്നെന്നും ദൈനംദിന പ്രവർത്തനങ്ങളിലോ തീരുമാനങ്ങളിലോ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നെല്ലെന്നും അവർ പ്രതികരിച്ചു.ബാങ്ക് വായ്പകൾ വകമാറ്റി ചെലവഴിച്ചതോടെയാണ് അക്കൗണ്ടുകൾ എസ്ബിഐ തട്ടിപ്പ് ഇനത്തിൽ പെടുത്തിയത്. ആർകോമിനു വായ്പ കൊടുത്ത മറ്റു ബാങ്കുകളും ഇതേ നടപടി സ്വീകരിച്ചേക്കും. അനിൽ അംബാനിക്കും കമ്പനിയുടെ മറ്റു ഡയക്ടർമാർക്കും 5 വർഷത്തേക്കു ബാങ്കുകളുടെ വിലക്ക് നേരിടേണ്ടിവരും.ആർകോമും അനുബന്ധ സ്ഥാപനങ്ങളും 31,580 കോടി രൂപയാണ് വിവിധ ബാങ്കുകളിൽനിന്നെടുത്തത്. ഇതിൽ 13,667 കോടി രൂപ ആർകോമിന്റെ മറ്റു വായ്പകളും ബാധ്യതകളും തീർക്കാനാണു ചെലവഴിച്ചത്. സമാനമായ രീതിയിൽ ബാക്കിത്തുകയും വകമാറ്റിയെന്ന് എസ്ബിഐയുടെ ഫ്രോഡ് ഐഡന്റിഫിക്കേഷൻ കമ്മിറ്റി കണ്ടെത്തി. 2025 മാർച്ച് പ്രകാരം കമ്പനിയുടെ മൊത്തം കടബാധ്യത 40,413 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.Disclaimer:


Source link

Related Articles

Back to top button