ധനവരവിനേക്കാൾ ചെലവ് വരുന്നു, ഇതാണ് പരിഹാരം

സമ്പത്ത് കുറെ ഉണ്ടെങ്കിലും ഒന്നും കയ്യിൽ നിൽക്കുന്നില്ല എന്നാണ് പറയുന്നതെങ്കിൽ ഇതിനെ മറികടക്കാൻ സഹായിക്കുന്ന ചില വാസ്തു പരിഹാരങ്ങളുണ്ട്. ധാരാളം പണം വീട്ടിൽ വന്നാലും ഇത് കയ്യിൽ നിൽക്കുന്നില്ലെന്ന, നഷ്ടപ്പെടുന്നു എന്ന പരാതിയുള്ളവർ ധാരാളമുണ്ട്. വാസ്തുപ്രകാരം ഈ പ്രശ്നം ഒഴിവാക്കാൻ ചെയ്യേണ്ട ചില കാര്യമുണ്ട്. ഇത് പലതും നാം വീട് നിർമിയ്ക്കുമ്പോഴും മറ്റും ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളാണ്. പലപ്പോഴും വാസ്തുദോഷങ്ങളാണ് ഇത്തരത്തിലെ പല പ്രശ്നങ്ങൾക്കും വീട്ടിലെ നെഗറ്റീവ് ഊർജത്തിനുമെല്ലാം ഇടയാക്കുന്നത്.അലമാരഇതിന് പണം കന്നിമൂലയിൽ പണം സൂക്ഷിയ്ക്കാനുള്ള ഒരിടം, അലമാരയുണ്ടാക്കണം. ഇത് നോർത്തിലേയ്ക്ക് തുറക്കണം. ഇവിടെ പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും സൂക്ഷിയ്ക്കുന്നത് ഗുണം നൽകും. ധാരാളം പണം വച്ചില്ലെങ്കിലും അൽപം പണം വയ്ക്കാം.Also read: വീട്ടിലെ മണിപ്ലാന്റ് പണം തരാന്‍ നാണയം ഈ വിധം വയ്ക്കുകകന്നിമൂലകന്നമൂല എന്നത് കുബേരമൂല എന്നും പറയാം. കുബേരനാണ് ധനവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ദേവൻ. ഇതിനാൽ തന്നെ ഈ ഭാഗത്ത് പണം സൂക്ഷിയ്ക്കുന്നത് നല്ലതാണ്. കയ്യിലെ പണം മുഴുവൻ സൂക്ഷിച്ചില്ലെങ്കിലും അൽപം ഈ ഭാഗത്ത് വരും വിധത്തിൽ വയ്ക്കാം.വീട് പണിയുമ്പോൾവീടിന്റെ രണ്ടാം നിലയിൽ വാസ്തു നോക്കേണ്ടതുണ്ടോയെന്ന ചോദ്യം പലർക്കുമുണ്ടാകാം. വീട് പണിയുമ്പോൾ കന്നിമൂല ഭാഗത്ത് മുറി പണിയണം. ഇവിടെ ഓപ്പൺ ടെറസോ തുറന്നിട്ട സ്ഥലമോ ആകരുത്. ഇങ്ങനെ ചെയ്യുന്നത് വാസ്തു പ്രകാരം ദോഷം വരുത്തുന്നു. ധനച്ചിലവിന് ഇത് കാരണമാകുന്നു. താഴെയാണെങ്കിലും കന്നിമൂല ഒഴിഞ്ഞ് കിടക്കരുത്. അത് സിറ്റൗട്ടോ മറ്റോ ആക്കരുത്. ഇത് പൊസറ്റീവ് ഊർജം നഷ്ടപ്പെടാനും കാരണമാകുന്നു.പൂജാമുറിവാസ്തുപ്രകാരം പൂജാമുറി ക്ഷേത്രം പോലെയാകേണ്ടതില്ല. ദേവാലയം മനുഷ്യാലയത്തിൽ വേണ്ടതില്ലെന്ന് വാസ്തു പറയുന്നു. പൂജാമുറി വീട്ടിനകത്ത് എല്ലായിടത്തുനിന്നും ദർശനം കിട്ടുന്ന വിധത്തിലാകുന്നത് നല്ലതാണ്. വടക്കുകിഴക്കേ ഭാഗത്ത് പൂജാമുറി നല്ലതാണ്. പൂജാമുറി വാസ്തുപ്രകാരം നോക്കി പണിയുന്നത് നല്ലതാണ്. രണ്ടുനില വീടെങ്കിൽഇത് രണ്ടുനിലയുള്ള വീടാണെങ്കിൽ രണ്ടാം നിലയിൽ വയ്ക്കുന്നത് കൊണ്ട് ദോഷവുമില്ല. വടക്കുഭാഗത്തും കിഴക്ക്ഭാഗത്തും തുറന്നിടുന്ന രീതി നല്ലതാണ്. ഇവിടെ മുറികൾ പണിയാതെ തുറന്ന സ്ഥലമായിട്ട് ഇടാം. ഇത് തുറന്ന് കിടക്കുന്ന രീതിയെങ്കിൽ കൂടുതൽ നല്ലതാണ്. തെക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും കഴിവതും തുറന്ന ഭാഗങ്ങളോ വാതിലുകളോ കഴിവതും അരുത്.രചയിതാവിനെക്കുറിച്ച്ലക്ഷ്മികഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്പര്യമുള്ള വ്യക്തിയാണ്…. കൂടുതൽ വായിക്കുക
Source link