ഈ നാളുകാരായ സ്ത്രീകളെ വിവാഹം കഴിച്ചാല്‍ ഭാഗ്യം

ഓരോ നക്ഷത്രത്തിൽ ജനിച്ചവർക്കും പ്രത്യേകതകളുണ്ട്. ചില നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളെ വിവാഹം ചെയ്താൽ ഭാഗ്യം ആണെന്നാണ് ജ്യോതിഷം പറയുന്നത്.വിവാഹ പൊരുത്തം 27 നക്ഷത്രങ്ങള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. ഇത്തരം നക്ഷത്രങ്ങള്‍ക്ക് പൊതുസ്വഭാവമുണ്ട്. ഇതല്ലാതെ ജനനമനുസരിച്ച് ഓരോരോ നാളുകാര്‍ക്കും പ്രത്യേകതകളുണ്ടാകും. ചില നക്ഷത്രങ്ങള്‍ സ്ത്രീകള്‍ക്കും ചിലത് പുരുഷന്മാര്ക്കും നല്ലതുമാകും. ചില പ്രത്യേക സ്ത്രീ നക്ഷത്രങ്ങളുണ്ട്. ഇവരെ വിവാഹം കഴിയ്ക്കുന്ന പുരുഷന്മാര്ക്ക് സര്‍വൈശ്വര്യങ്ങളും ജീവിതത്തില്‍ ഉയര്‍ച്ചയുമുണ്ടാകും. ഇത്തരം നക്ഷത്രങ്ങള്‍ ഏതെല്ലാമെന്നറിയേണ്ടേ.അശ്വതി നക്ഷത്രംആദ്യത്തെ നക്ഷത്രമായ അശ്വതി ഇത്തരത്തിലെ ഒരു നക്ഷത്രമാണ്. ഇവരെ വിവാഹം കഴിയ്ക്കുന്ന പുരുഷന്മാര്ക്ക് ഭാഗ്യവും ഐശ്വര്യവുമുണ്ടാകും. ഇത്തരം നക്ഷത്രക്കാരെ വിവാഹം കഴിച്ചാല്‍ നേരത്തെയുണ്ടായിരുന്ന കഷ്ടപ്പാടുകള്‍ മാറി നല്ല സമയം തെളിയും. ജീവിതത്തില്‍ മുഴുവന്‍ ഐശ്വര്യമുണ്ടാകും.Also read: ഈ നക്ഷത്രങ്ങള്‍ക്ക് പ്രണയവിവാഹ സാധ്യത കൂടുതല്അത്തം നക്ഷത്രംഅത്തം നാളാണ് അടുത്ത സ്ത്രീ നക്ഷത്രം. സൗന്ദര്യവും കാര്യപ്രാപ്തിയും ഒത്തിണങ്ങിയ സ്ത്രീകളായിരിയ്ക്കും ഈ നക്ഷത്രക്കാര്‍. ഇവരെ വിവാഹം കഴിയ്ക്കുന്ന സ്ത്രീകള്‍ക്ക് ഭാഗ്യവും ഐശ്വര്യവുമാണ് ഫലമായി വരുന്നത് വിവാഹം കഴിച്ചെത്തുന്ന വീട്ടിലും ഇവര്‍ ഭാഗ്യം കൊണ്ടുവരും. പെണ്ണത്തം പൊന്നത്തം എന്നാണ് പൊതുവേ പറയുക.മകം നക്ഷത്രംമകം വിവാഹം കഴിയ്ക്കുന്നവര്‍ക്ക് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്ന സ്ത്രീ നക്ഷത്രമാണ്. സൗന്ദര്യവും കാര്യശേഷിയും ഒത്തിണങ്ങിയ സ്ത്രീ നക്ഷത്രമാണ് മകം. ഇവരെ വിവാഹം കഴിയ്ക്കുന്നവര്‍ക്കും അവരുടെ വീട്ടിലും സര്വ്വൈശ്വര്യങ്ങളുമുണ്ടാകും. മകം പിറന്ന മങ്ക എന്നാണ് പൊതുവേ പറയുക. ഭര്‍ത്താവിന് മാത്രമല്ല, ഈ സ്ത്രീകള്‍ക്കും പൊതുവേ സമ്പത്തും ജീവിതസൗഖ്യവുമുണ്ടാകും.ഉത്രം നക്ഷത്രംവിവാഹശേഷം ഭര്‍ത്താവിന് ഭാഗ്യമാകുന്ന മറ്റൊരു സ്ത്രീ നക്ഷത്രമാണ് ഉത്രം. വിശ്വസ്തതയുള്ള ഇവര്‍ പങ്കാളിയെ ചതിയ്ക്കാത്തവരാണ്. പങ്കാളിയ്ക്കൊപ്പം നില്ക്കുന്നവര്. കുടുംബസ്നേഹമുളളവാണ് ഈ നക്ഷത്രജാതരായ സ്ത്രീകള്‍. ഈ നാളുകാരായ സ്ത്രീകള്‍ക്കൊപ്പമുള്ള ജീവിതം ഐശ്വര്യവും ഭാഗ്യ ദായകവുമായിരിയ്ക്കുമെന്ന് ജ്യോതിഷം പറയുന്നു.മകയിരം നക്ഷത്രംഭര്ത്താവിന് ലക്ഷ്മിയാകുന്ന സ്ത്രീ നക്ഷത്രങ്ങളില്‍ അടുത്തതാണ് മകയിരം. ഭര്‍ത്താവിനെ നല്ലതുപോലെ മനസിലാക്കുന്ന സ്ത്രീകളാണ് ഇവര്‍. പങ്കാളിയ്ക്ക് നല്ല സുഹൃത്തു കൂടിയാണ് ഇവര്‍. ഈ നാളുകാരായ സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നത് അവരുടെ ജീവിതത്തില്‍ ഐശ്വര്യവും സൗഭാഗ്യവുമുണ്ടാകും.തൃക്കേട്ട നക്ഷത്രംതൃക്കേട്ടയാണ് അടുത്ത സ്ത്രീ നക്ഷത്രം. ഈ നക്ഷത്രക്കാരായ സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നവര്‍ക്ക് ഭാഗ്യവും ഐശ്വര്യവുമുണ്ടാകും. ഭര്‍ത്താവിനോട് വിശ്വസ്തത കാണിയ്ക്കുന്നവരാണ് തൃക്കേട്ട നക്ഷത്രക്കാര്‍. ഇവര്‍ ഭര്തൃകുടുംബത്തോട് വിശ്വസ്തത പുലര്‍ത്തുന്ന നക്ഷത്രക്കാര്‍ കൂടിയാണ്.കാർത്തിക നക്ഷത്രംകാര്ത്തിക പൊതുവെ തിളങ്ങി നില്ക്കുന്ന നക്ഷത്രമാണെന്ന് പറയാം. ഇത് ഇവരെ വിവാഹം കഴിയ്ക്കുന്നവരുടെ ജീവിതത്തിലും പ്രത്യക്ഷമാകും. ഭര്‍ത്താവിനോട് വിശ്വസ്തത പുലര്‍ത്തുന്നവരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. ഇവരെ വിവാഹം കഴിയ്ക്കുന്നത് ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരികയും ചെയ്യുന്നു.രേവതി നക്ഷത്രംഭര്ത്താവിന് ഭാഗ്യമാകുന്ന അടുത്ത സ്ത്രീ നക്ഷത്രമാണ് രേവതി. ഇവരെ വിവാഹം കഴിച്ചാല്‍ കഷ്ടകാലം ഒഴിഞ്ഞ് നല്ല കാലം വരുന്നു. സൗന്ദര്യവതികളും ഭക്തരുമായ ഇവര്‍ സ്വന്തം വീട്ടിലും ചെന്നു കയറുന്ന വീട്ടിലും ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്നവരാണ്.രചയിതാവിനെക്കുറിച്ച്ലക്ഷ്മികഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്പര്യമുള്ള വ്യക്തിയാണ്…. കൂടുതൽ വായിക്കുക
Source link