എച്ച്ഡിബിയ്ക്ക് ശേഷം ഐപിഒ വിപണിയിൽ വട്ടമിട്ട് പറക്കുന്നത് ന്യൂജെൻ സ്റ്റാർട്ടപ്പുകൾ

എച്ച്ഡിബി ഫിനാൻഷ്യൽ ഐപിഒ വിപണിയിൽ ഹിറ്റായതോടെ ഓഹരി വിപണിയിൽ ഐപിഒകളുടെ കുത്തൊഴുക്കായിരിക്കുമെന്ന് സെബിയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾ ഒഴിയുന്നതന്റെ സൂചനകളും ഐപിഒകൾക്ക് പ്രതീക്ഷയാണ്. വിപണിയിൽ നിന്ന്18,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് സ്റ്റാർട്ടപ്പുകള്‍ അണിയറയിൽ ഒരുങ്ങുന്നത്.ഇകോമേഴ്സ് കമ്പനിയായ മീഷോ വ്യാഴാഴ്ച 4050 കോടി രൂപ സമാഹരിക്കാൻ പബ്ലിക് ഇഷ്യൂവിനു അനുമതി തേടി സെബിയിൽ രേഖകൾ സമർപ്പിച്ചതിനു പിന്നാലെ വിവിധ സ്റ്റാർട്ടപ്പുകളും ഇകൊമേഴ്സ് കമ്പനികളുമൊക്ക അനുമതിയ്ക്കായി ഫയൽ സമർപ്പിക്കാൻ തിരക്കിട്ട് തയാറെടുക്കുന്നു.ലെൻസ്കാർട്ട്, ഗ്രോ, ഷിപ്പ്റോക്കറ്റ്, ബോട്ട്, അർബൻ കമ്പനി, ഫോൺപേ, സെപ്റ്റോ, ഓയോ എന്നിവരും ഓഹരിവിപണിയിലേയ്ക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്. ബോട്ട്, വേക്ക്ഫിറ്റ്, അർബൻ കമ്പനി എന്നിവ ചെറിയ ഐപിഒകൾ നടത്താനാണ് തയാറെടുക്കുന്നത്. ആയിരം കോടി രൂപ വീതമാണ് ഈ കമ്പനികൾ സമാഹരിക്കുന്നത്. ഇതിനു പുറമേ എൽജി ഇലക്ട്രോണിക്സ് ഇന്ത്യ, എൻഎസ്ഡിഎൽ, ജെഎസ്ഡബ്യു തുടങ്ങിയ വമ്പന്മാരും വിപണിയിലേയ്ക്ക് വരാൻ തയാറെടുക്കുന്നുണ്ട്.
Source link