INDIA

ധനലക്ഷ്മി ബാങ്കിന് ‘സ്വർണ വായ്പാ’ തിളക്കം; മൊത്തം ബിസിനസ് 30,000 കോടിയിലേക്ക്, ഓഹരികളിൽ മുന്നേറ്റം


തൃശൂർ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തിൽ. കഴിഞ്ഞ വാരാന്ത്യത്തില ക്ലോസിങ് വിലയായ 29.93ൽ നിന്ന് മുന്നേറി 31 രൂപയിൽ ഇന്ന് വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തിൽ 5 ശതമാനത്തോളം ഉയർന്ന് 31.64 രൂപവരെയെത്തി. നിലവിൽ എൻഎസ്ഇയിൽ ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ ഓഹരിയുള്ളത് 3.11% ഉയർന്ന് 30.86 രൂപയിൽ.നിലവിലെ കണക്കുപ്രകാരം 1,218 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം കഴിഞ്ഞവർഷം ജൂലൈ 31ലെ 46.20 രൂപയാണ്. 52-ആഴ്ചത്തെ താഴ്ച ഈ വർഷം ജനുവരി 28ലെ 22 രൂപയും. കഴിഞ്ഞ ഒരുവർഷത്തിനിടെ 28% താഴേക്കിറങ്ങിയ ഓഹരി, കഴിഞ്ഞ 3 മാസത്തിനിടെ 8% ഉയർന്നിട്ടുണ്ട്.ധനലക്ഷ്മി ബാങ്ക് പുറത്തുവിട്ട നടപ്പുവർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ പ്രാഥമിക ബിസിനസ് വളർച്ചാക്കണക്കുകളാണ് ഓഹരികൾക്ക് ആവേശമായത്. ബാങ്കിന്റെ മൊത്തം ബിസിനസ് മുൻവർഷത്തെ സമാനപാദത്തിലെ 25,084 കോടി രൂപയിൽ നിന്നുയർന്ന് 29,054 കോടി രൂപയായി; വളർച്ച 15.8%.(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)


Source link

Related Articles

Back to top button