ബംഗ്ലദേശിനും കംബോഡിയയ്ക്കും കനത്ത ചുങ്കം; ‘ആഘോഷമാക്കി’ ഇന്ത്യൻ വസ്ത്ര ഓഹരികൾ, 4% കുതിച്ച് കിറ്റെക്സ്

യുഎസുമായി വ്യാപാരക്കരാറിെലത്താത്ത 14 രാജ്യങ്ങൾക്കുമേൽ പ്രസിഡന്റ് ട്രംപ് പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ വൻ നേട്ടത്തിലേക്ക് കുതിച്ചുകയറി ഇന്ത്യയുടെ ടെക്സ്റ്റൈൽ ഓഹരികൾ. ട്രംപ് വീണ്ടും തീരുവ യുദ്ധത്തിന് തുടക്കമിട്ടതിന്റെ നിരാശ ഓഹരി വിപണിയിലാകെ നിഴലിക്കുന്നുണ്ടെങ്കിലും ആ ട്രെൻഡിനു കടകവിരുദ്ധമായാണ് ടെക്സ്റ്റൈൽ ഓഹരികളുടെ മുന്നേറ്റം.കേരളം ആസ്ഥാനമായ കിറ്റെക്സിന്റെ ഓഹരിവില ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോഴുള്ളത് 4.27% നേട്ടവുമായി 294 രൂപയിൽ. കഴിഞ്ഞ മേയ് 23ന് കുറിച്ച 324.42 രൂപയാണ് കിറ്റെക്സ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. മറ്റ് പ്രമുഖ ടെക്സൈറ്റൽ കമ്പനികളായ ഗോകൽദാസ് എക്സ്പോർട്സ്, കെപിആർ മിൽ, വർദ്ധമാൻ ടെക്സ്റ്റൈൽസ്, അർവിന്ദ് ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ 8 ശതമാനം വരെ ഉയർന്നുമാണ് വ്യാപാരം ചെയ്യുന്നത്.∙ വസ്ത്ര കയറ്റുമതിയിൽ ഇന്ത്യയുടെ പ്രധാന എതിരാളികൾ ഉൾപ്പെടെ 14 രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് കനത്ത ഇറക്കുമതി തീരുവ ഇന്നലെ പ്രഖ്യാപിച്ചത്. ചൈന, വിയറ്റ്നാം, ബംഗ്ലദേശ്, കംബോഡിയ എന്നിവയുമായാണ് ഈ രംഗത്ത് ഇന്ത്യയുടെ പ്രധാന മത്സരം.ഇന്ത്യയ്ക്ക് ഗുണകരംബംഗ്ലദേശ്, ചൈന, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ചത് ഇന്ത്യൻ വസ്ത്ര കമ്പനികൾക്ക് കൂടുതൽ ഓർഡർ ലഭിക്കാൻ വഴിയൊരുക്കും. ട്രംപ് തീരുവയുദ്ധം ആരംഭിക്കുംമുമ്പ് 7.5-15% ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾക്ക് തീരുവ.
Source link