INDIA

മരുന്നിനും ചെമ്പിനും ട്രംപിന്റെ വമ്പൻ താരിഫ്; പുട്ടിനുമായി ഉടക്ക്, ഇടിഞ്ഞ് ഓഹരി, സ്വർണത്തിൽ വൻ വീഴ്ച, ചൈനയിൽ പ്രതിസന്ധി രൂക്ഷം


ഇറക്കുമതി തീരുവയിൽ പിടിവാശി കൈവിടാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചെമ്പിന് 50 ശതമാനവും മരുന്നുകൾക്ക് 200 ശതമാനവും തീരുവ ഏർപ്പെടുത്തുമെന്നാണ് പുതിയ പ്രഖ്യാപനം. സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് സമാനമായാണ് ചെമ്പിനും തീരുവ ഏർപ്പെടുത്തുക.അതേസമയം, മരുന്നിന് ഒറ്റയടിക്ക് 200% തീരുവ ഏർപ്പെടുത്തില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, കമ്പനികൾ ഔഷധ നിർമാണശാലകൾ ഉടൻ യുഎസിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ട്രംപ് നേരത്തേ പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ചെമ്പിന് 50 ശതമാനവും മരുന്നിന് 200 ശതമാനവും തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി.ഇന്ത്യ-യുഎസ് മിനി ഡീൽ ഉടൻസത്യപ്രതിജ്ഞ ലംഘിച്ചു! പവലുമായി ഭിന്നത രൂക്ഷം


Source link

Related Articles

Back to top button