INDIA

ചരിത്രം കുറിച്ച് എൻവിഡിയ; മുന്നേറി യുഎസ് ഓഹരികൾ, വിരട്ടേണ്ടെന്ന് ട്രംപിനോട് ബ്രസീൽ, വഴങ്ങാതെ ഇന്ത്യയും


ലോക ചരിത്രത്തിൽ ആദ്യമായി 4 ട്രില്യൻ ഡോളർ (ഏകദേശം 340 ലക്ഷം കോടി രൂപ) വിപണിമൂല്യം സ്വന്തമാക്കുന്ന കമ്പനിയായി എൻവിഡിയ. കാലിഫോർണിയ ആസ്ഥാനമായ ഈ ചിപ് നിർമാതാക്കളുടെ ഓഹരിവില ഇന്നലെ 2.5% ഉയർന്നതോടെയാണ് വിപണിമൂല്യത്തിൽ നിർണായക നാഴികക്കല്ല് പിന്നിട്ടത്. എൻവിഡിയയുടെ ‘സുവർണനേട്ടം’ ഇന്നലെ യുഎസ് ഓഹരി വിപണികൾക്കും ആവേശമായി.അതേസമയം, വ്യാപാരാന്ത്യത്തിൽ കമ്പനിയുടെ വിപണിമൂല്യം 3.97 ട്രില്യൻ ഡോളറിലേക്ക് കുറഞ്ഞു. 2022ൽ ചാറ്റ്ജിപിടിയുടെ വരവോടെ രാജ്യാന്തരതലത്തിൽ നിർമിതബുദ്ധി (എഐ) അധിഷ്ഠിത ചിപ്പുകൾ ഉൾപ്പെടെയുള്ള ഹാർഡ്‍വെയറുകൾക്ക് ഡിമാൻഡ് ഏറിയതും ഈ രംഗത്ത് നേരിട്ടുള്ള എതിരാളികൾ ഇല്ലാതിരുന്നതുമാണ് എൻവിഡിയയ്ക്ക് കരുത്തായത്.3.74 ട്രില്യൻ ഡോളറുമായി മൈക്രോസോഫ്റ്റാണ് നിലവിൽ രണ്ടാംസ്ഥാനത്ത്. ആപ്പിൾ (3.15 ട്രില്യൻ), ആമസോൺ (2.36 ട്രില്യൻ), ആൽഫബെറ്റ് (2.15 ട്രില്യൻ), മെറ്റ (1.84 ട്രില്യൻ) എന്നിവ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിലും. എൻവിഡിയയുടെ കുതിപ്പിന്റെ ആവേശത്തിൽ യുഎസ് ഓഹരി വിപണികളും ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. എസ് ആൻഡ് പി500 സൂചിക 0.61% ഉയർന്ന് റെക്കോർഡ് 6,263.26 പോയിന്റിലെത്തി.എന്നാൽ, വിരട്ടൽ വേണ്ടെന്നും തിരിച്ചടിക്കുമെന്നും ബ്രസീൽ പ്രസിഡന്റ് ലുലു ഡി സിൽവ പറഞ്ഞു. ബ്രസീൽ പരമാധികാര രാജ്യമാണെന്നും രാജ്യത്ത് സ്വതന്ത്ര നിയമസംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് വീണ്ടും താരിഫ് പോര് മുറുക്കിയതോടെ യുഎസിൽ ഫ്യൂച്ചേഴ്സ് വിപണികൾ തളർച്ചയിലായി. എസ് ആൻഡ് പി ഫ്യൂച്ചേഴ്സ്, നാസ്ഡാക്, ഡൗ ജോൺസ് എന്നിവ 0.1% വരെ താഴ്ന്നു.


Source link

Related Articles

Back to top button