INDIA

വീണ്ടും ട്രംപിന്റെ യു-ടേൺ; റഷ്യയെ ഉന്നമിട്ട് യുക്രെയ്നിലേക്ക് യുഎസ് ആയുധങ്ങൾ, ചൈനയ്ക്ക് ജിഡിപി മുന്നേറ്റം, കരകയറാൻ ഓഹരികൾ


താരിഫ് യുദ്ധത്തിന് പിന്നാലെ ഭൗമരാഷ്ട്രീയ സംഘർഷവും കടുപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ ആക്രമിക്കാൻ യുക്രെയ്ന് ഇനി ആയുധങ്ങൾ നൽകില്ലെന്ന് നേരത്തേ പറഞ്ഞ ട്രംപും വൈറ്റ്ഹൗസും ഇന്നലെ മലക്കംമറിഞ്ഞു. റഷ്യയുടെ ആക്രമണം ചെറുക്കാനും തിരിച്ചടിക്കാനുമായി നാറ്റോ മുഖേന യുക്രെയ്ന് വൻതോതിൽ ആയുധങ്ങൾ നൽകാനാണ് പുതിയ തീരുമാനം. റഷ്യയുടെയും പുട്ടിന്റെയും നിലപാടുകളിൽ കടുത്ത അമർഷമുണ്ടെന്ന് വ്യക്തമാക്കിയ ട്രംപ്, 50 ദിവസത്തിനുള്ളിൽ സമാധാനക്കരാർ യാഥാർഥ്യമായില്ലെങ്കിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഉൾപ്പെടെ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഭീഷണി മുഴക്കി. പുട്ടിൻ രാവിലെ സമാധാനം പറയുകയും വൈകിട്ട് ബോംബിടുകയും ചെയ്യുന്നയാളാണെന്ന് കഴിഞ്ഞദിവസം ട്രംപ് വിമർശിച്ചിരുന്നു. നിലവിൽ ഇന്ത്യ, ചൈന, ബ്രസീൽ, തുർക്കി എന്നിവയാണ് റഷ്യയിൽ നിന്ന് കൂടുതലായി എണ്ണ ഇറക്കുമതി ചെയ്യുന്നവ. ട്രംപിന്റെ ഭീഷണി തിരിച്ചടിയാവുക ഈ രാജ്യങ്ങൾക്കുമായിരിക്കും. റഷ്യയെ സാമ്പത്തികമായി കൂടുതർ വരിഞ്ഞുമുറുക്കുക കൂടി ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കം.ട്രംപ് കഴിഞ്ഞദിവസം യൂറോപ്യൻ യൂണിയൻ, മെക്സിക്കോ എന്നിവയ്ക്കുമേൽ 30% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് പ്രാബല്യത്തിലാവുക. ഇന്ത്യ-യുഎസ് വ്യാപാരക്കരാറും ഇനിയും യാഥാർഥ്യമായിട്ടില്ല. അതേസമയം, ട്രംപ് താരിഫിൽ കടുംപിടിത്തം തുടരുകയാണെങ്കിലും ഓഗസ്റ്റ് ഒന്നിനകം യുഎസുമായി ചർച്ചകൾ സാധ്യമാകുമെന്നും കുറഞ്ഞ താരിഫിലേക്ക് എത്താനാകുമെന്നുമാണ് ഒട്ടുമിക്ക രാജ്യങ്ങളുടെയും പ്രതീക്ഷകൾ.ജിഡിപിയിൽ കുതിച്ച് ചൈന


Source link

Related Articles

Back to top button