എച്ച്ഡിഎഫ്സി ബാങ്ക് ബോണസ് നൽകുമോ, ശനിയാഴ്ച അറിയാം

രാജ്യത്തെ മുൻനിര ബാങ്കായ എച്ച്ഡിഎഫ്സി ഇത്തവണയെങ്കിലും ബോണസ് ഓഹരികൾ പ്രഖ്യാപിക്കുമോ എന്ന് കാത്തിരിക്കുകയാണ് നിക്ഷേപകർ. ഇത് സംബന്ധിച്ച തീരുമാനം ശനിയാഴ്ച ചേരുന്ന എച്ച്ഡിഎഫ്സി ബാങ്കിന്റെ ബോർഡ് യോഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ചാൽ എച്ച്ഡിഎഫ്സി ബാങ്ക് ആദ്യമായിട്ടായിരിക്കും ബോണസ് ഓഹരികൾ നിക്ഷേപകർക്ക് നൽകുക.ബോണസ് ഓഹരികൾക്കു പുറമേ ഓഹരി ഉടമകൾക്ക് നടപ്പു സാമ്പത്തിക വർഷത്തെ പ്രത്യേക ഇടക്കാല ലാഭവിഹിതം നൽകുന്നതു കൂടി ബോർഡ് യോഗം പരിഗണിക്കും. ബോണസ് ഓഹരികളും പ്രത്യേക ലാഭവിഹിതവും ലഭിക്കുന്നതിനുള്ള അർഹത നിർണയിക്കുന്ന റെക്കോർഡ് തീയതി പിന്നീടാണ് പ്രഖ്യാപിക്കുക.2019ലും 2011ലും എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വിഭജനം നടത്തിയിരുന്നു. കഴിഞ്ഞ ആറു മാസക്കാലയളവിൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വില 21 ശതമാനമാണ് ഉയർന്നത്.
Source link