ഓഹരികൾ വിഭജിക്കാൻ അദാനിയുടെ കമ്പനി; 13.5% ഇടിഞ്ഞ് ജൂൺപാദ ലാഭവും, വിഭജനം നിക്ഷേപകരെ എങ്ങനെ ബാധിക്കും?

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ ഊർജ കമ്പനിയായ അദാനി പവർ ഓഹരി വിഭജനത്തിനൊരുങ്ങുന്നു (സ്റ്റോക്ക് സ്പ്ലിറ്റ്). നിലവിൽ കമ്പനിയുടെ ഓരോ ഓഹരിക്കും മുഖവില 10 രൂപയാണ്. ഇത് രണ്ടു രൂപ വീതമുള്ള 5 ഓഹരികളായി (1:5 അനുപാതം) വിഭജിക്കാനാണ് തീരുമാനമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരികളിലെ വ്യാപാരം സജീവമാക്കാനും പണലഭ്യത കൂട്ടാനുമാണിതെന്നും കമ്പനി പറഞ്ഞു. ഓഹരി വിഭജനത്തിനുള്ള ‘റെക്കോർഡ് തീയതി’ പിന്നീട് പ്രഖ്യാപിക്കും. ആദ്യമായാണ് അദാനി പവർ ഓഹരി വിഭജനം പ്രഖ്യാപിക്കുന്നത്.മൂല്യത്തെ ബാധിക്കാതെ ഓഹരികളുടെ എണ്ണം കൂട്ടുകയും കൂടുതൽപേർക്ക് വാങ്ങാനാകുംവിധം ആകർഷകമാക്കുകയുമാണ് ഓഹരി വിഭജനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് 100 രൂപ വിലയുള്ള 10 ഓഹരികൾ ഒരു നിക്ഷേപകന്റെ കൈയിലുണ്ടെന്ന് കരുതുക. ആകെ നിക്ഷേപമൂല്യം 1,000 രൂപ. ഇതേ ഓഹരികൾ 1:5 അനുപാതത്തിൽ വിഭജിക്കുന്നു എന്നു കരുതുക. അതായത്, ഒരു ഓഹരിയെ 5 എണ്ണമായി വിഭജിക്കുന്നു.ജൂൺപാദത്തിൽ ലാഭമിടിഞ്ഞുനടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ അദാനി പവറിന്റെ സംയോജിതലാഭം 13.5% കുറഞ്ഞ് 3,384 കോടി രൂപയായി. മുൻ വർഷത്തെ സമാനപാദത്തിൽ ലാഭം 3,913 കോടി രൂപയായിരുന്നു. സംയോജിത വരുമാനം 14,956 കോടി രൂപയിൽ നിന്ന് 6% താഴ്ന്ന് 14,109 രൂപയിലുമെത്തി.
Source link