ASTROLOGY

മൂന്നാഴ്ചയ്ക്കകം 7 നാളുകാര്‍ ലക്ഷപ്രഭുക്കളാകും


ചില പ്രത്യേക നക്ഷത്രക്കാര്‍ക്ക് വരുന്ന മൂന്നാഴ്ചകള്‍ക്കിടയില്‍ വലിയ സാമ്പത്തിക ലാഭം ജ്യോതിഷപ്രകാരം പറയുന്നു. ഇതെക്കുറിച്ചറിയാം. ഈ മാസം ആഗസ്ത് 17ന് സൂര്യന്‍ കര്‍ക്കിടകത്തില്‍ നിന്നും രാശിപ്പകര്‍ച്ച ചെയ്യും. ശുക്രന്‍ 21ന് മിഥുനത്തില്‍ നിന്നും കര്‍ക്കിടകത്തിലേക്ക് പ്രവേശിയ്ക്കും. ഇതോടെയുണ്ടാകാന്‍ പോകുന്നത് സൂര്യ, ശുക്ര സംയോഗമാണ്. ഇതോടെ ചില പ്രത്യേക നാളുകാര്‍ക്ക് ഏറെ സൗഭാഗ്യങ്ങള്‍ വന്നു ചേരും. ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് ഇത് സംഭവിയ്ക്കുന്നത് എന്നറിയാം. ഇവര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രധാനമായ അതാത് രംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഫലമുണ്ടാകും. ഇത്തരം അനകൂല സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരും.കാര്‍ത്തികഇതില്‍ ആദ്യനക്ഷത്രം കാര്‍ത്തിക നക്ഷത്രമാണ്. ഇവര്‍ക്ക് മുടങ്ങിക്കിടക്കുന്ന ആനൂകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ വന്നു ചേരും. അര്‍ഹതപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ തടസപ്പെട്ട് കിടക്കുന്ന ധനം വന്നു ചേരും. ഇതിന് അനുകൂലമായ കാര്യങ്ങള്‍ സംഭവിയ്്ക്കും. വിദേശജോലിയ്ക്കായി കാത്തിരിയ്ക്കുന്നവര്‍ക്ക് ജോലി ലഭിച്ചേക്കാം. മാതാപിതാക്കളുമായി പിണങ്ങിയ മക്കള്‍ തിരികെ വരും. സാമ്പത്തികമായി നോക്കിയാല്‍ വന്‍സമ്പാദ്യയോഗമുണ്ടാകും. തിരുവാതിരഅടുത്തത് തിരുവാതിര നക്ഷത്രമാണ്. ഇവര്‍ക്ക് ലോട്ടറി ഭാഗ്യം ലഭിയ്ക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് ശുക്രന്‍ ഉച്ചസ്ഥായിയിലാണ് ഉള്ളത്. പാരിതോഷികങ്ങള്‍, ബഹുമതികള്‍ എന്നിവ ലഭിയ്ക്കും. കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഉയര്‍ച്ചയുണ്ടാകും. സമയം വേണ്ട വിധത്തില്‍ വിനിയോഗിയ്ക്കുക. സാമ്പത്തികമായി ചിന്തിയ്ക്കുമ്പോള്‍ വന്‍നേട്ടമുണ്ടാകും. മകംഅടുത്തത് മകം നക്ഷത്രമാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് വലിയ ബഹുമതികളോ ധനമോ വന്നു ചേരും. വലിയ നിക്ഷേപം വന്നുചേരും. പ്രത്യേകിച്ചും സ്ത്രീ നക്ഷത്രജാതകര്‍ക്ക് ഈശ്വരാധീനം പത്തു മടങ്ങ് വര്‍്ധിയ്ക്കും. ഏത് വഴിയ്ക്കിറങ്ങിയാലും പണവുമായി മാത്രമേ മടങ്ങി വരൂ. സ്വന്തമായി വാഹന ഭാഗ്യം ലഭ്യമാകും. അത്തംഅടുത്തത് അത്തം നക്ഷത്രമാണ്. ഇവര്‍ കൂടുതല്‍ ഊര്‍ജസ്വലരായി പ്രവര്‍ത്തിയ്ക്കും. കലാകാരന്മാര്‍ക്ക് നല്ല സമയമാണ് വരുന്നത്. അന്യരെ സഹായിക്കാനുളള നിങ്ങളുടെ മനസിന് അംഗീകാരം ലഭിയ്ക്കും. മുന്‍കാല ചെയ്തികളുടെ ഫലം ലോട്ടറി രൂപത്തിലോ നിധി രൂപത്തിലോ വന്നുചേരും. ഇവര്‍ക്ക് ചിങ്ങമാസം ആരംഭിയ്ക്കുന്നതിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ മാറും. പുതിയ ജോലി നേടാന്‍ സാധ്യതയുണ്ട്. വൃശ്ചികമാസം പോകുന്നതിന് മുന്‍പേ നല്ല ജോലിയില്‍ പ്രവേശിയ്ക്കും. നല്ല അവസരങ്ങള്‍ വരുന്ന 21 ദിവസത്തില്‍ സംജാതമാകും. തിരുവോണംഅടുത്തത് തിരുവോണം നക്ഷത്രമാണ്. ഇവരുടെ വസ്തുവകകള്‍ മററുള്ളവര്‍ കയ്യടക്കി വച്ചിരിയ്ക്കുന്നവര്‍ക്ക് കോടതി ഇടപെടല്‍ കാരണം തിരിച്ചു നല്‍കേണ്ടി വരും. ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിയ്ക്കും. വിദേശജോലി കാരണം വീട്ടില്‍ വരാന്‍ സാധിയ്ക്കാത്തവര്‍ക്ക് വരാന്‍ സാധിയ്ക്കും. ഉയര്‍ന്ന തസ്തികയിലേക്ക് പ്രൊമോഷന്‍ സാധ്യതയുമുണ്ട്. ചോതിഅടുത്തത് ചോതി നക്ഷത്രമാണ്. ഇവര്‍ക്ക് സാമ്പത്തിക പരാധീനകള്‍ അവസാനിയ്ക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകും. വന്‍തുക ലഭിയ്ക്കാന്‍ സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരില്‍ നിന്നോ സഹോദരങ്ങളില്‍ നിന്നോ കിട്ടാക്കടം തിരികെ ലഭിയ്ക്കാന്‍ സാധ്യതയുണ്ട്. ബന്ധുക്കളുടേയോ സുഹൃത്തുക്കളുകളുടെയോ സഹായത്താല്‍ ലോണുകള്‍ തിരിച്ചടക്കാന്‍ സാധിയ്ക്കും. പൂരോരുട്ടാതിഅടുത്തത് പൂരോരുട്ടാതി നക്ഷത്രമാണ്. ക്രയവിക്രയവുമായി ബന്ധപ്പെട്ട കച്ചവടം നടത്തുന്നവര്‍ക്ക് ഉയര്‍ച്ചയുണ്ടാകം. വിദേശത്ത് നിന്ന് മക്കള്‍ വന്‍തുക അയച്ചുകിട്ടും. ലോട്ടറി, ചിട്ടി എന്നിവ അടിയ്ക്കാന്‍ യോഗമുണ്ട്. കാണാതെ പോയെന്ന് കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിയക്കും. ഇഷ്ടപ്പെട്ട പങ്കാളികളെ ലഭിയ്ക്കും. പത്തു രൂപാ നല്‍കി 100 രൂപാനേടാന്‍ സാധിയ്ക്കുന്ന അനുകൂല സ്ഥിതിയാണ് ലഭ്യമാകുന്നത്. ദീര്‍ഘകാലമായി അലട്ടിയിരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മാറിക്കിട്ടും. രചയിതാവിനെക്കുറിച്ച്ലക്ഷ്മികഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്‍പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്‍പര്യമുള്ള വ്യക്തിയാണ്…. കൂടുതൽ വായിക്കുക


Source link

Related Articles

Back to top button