വിപണിക്ക് ‘ട്രംപാലിംഗനം’; ട്രംപിനു വഴങ്ങിയാൽ നിലയ്ക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഹൃദയതാളം

രാജ്യത്തിന് ‘ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തിന്റെ ’ ആലിംഗനത്തിൽ വിപണി ചക്രശ്വാസം വലിക്കുന്നതു കണ്ടാണ് കഴിഞ്ഞ വാരം പോയത്. ഒപ്പം ഇറക്കത്തിലേക്കു പോകുന്ന വിപണി എങ്ങനെ മുതലാക്കാമെന്നു വൻ നിക്ഷേപകർ കാണിച്ചു തന്ന ആഴ്ചയും.ബുധനാഴ്ച വിപണി പിരിഞ്ഞതിനു ശേഷമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 25% അധിക തീരുവ പ്രഖ്യാപനം വന്നത്. പ്രതീക്ഷിച്ചതുപോലെ വ്യാഴാഴ്ച വൻ നഷ്ടത്തിലായിരുന്നു വ്യാപാരം തുടങ്ങിയത്. അപ്പോൾ സെൻസെക്സ് 79811.29 പോയിന്റിലും നിഫ്റ്റി 24344.15 പോയിന്റിലുമായിരുന്നു. ഉച്ചകഴിഞ്ഞും വിപണി വലിയ നഷ്ടത്തിൽ തന്നെ ആയിരുന്നു. എന്നാൽ പെട്ടെന്ന് സൂചികകൾ ഉയരാൻ തുടങ്ങി. ഐടി, ഫാർമ സെക്ടറുകളിലെ വ്യാപകമായ വാങ്ങലുകളായിരുന്നു കാരണം. വെള്ളിയാഴ്ച നിക്ഷേപകർ ഈ ഓഹരികൾ വിറ്റു ലാഭമെടുത്തതും തീരുവയിൽ ഇനിയും ഇന്ത്യയുമായി ചർച്ചയില്ലന്ന് ട്രംപ് ശക്തമായ നിലപാട് പ്രഖ്യാപിച്ചതും വിപണി കൂപ്പുകുത്താനിടയാക്കി. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 765.47 പോയിന്റ് നഷ്ടത്തിൽ 79,857.79ലും നിഫ്റ്റി 232 .85 പോയിന്റ് ഇറങ്ങി 24,363.30 ലും എത്തി.ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
Source link