INDIA

ഈ ആഴ്ച 6 ഐപിഒകൾ; മെയിൻബോർഡ് വിഭാഗത്തിൽ ശ്രീജി ഷിപ്പിങ് ഗ്ലോബൽ, പട്ടേൽ റീട്ടെയ്ൽ


1938 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യവുമായി ഈ ആഴ്ച പ്രാഥമിക ഓഹരി വിൽപനയിലൂടെ വിപണിയിലെത്തുന്നത് 6 കമ്പനികളാണ്. 1540 കോടി ലക്ഷ്യമിടുന്ന ബ്ലൂസ്റ്റോൺ ജ്വല്ലറി ആൻഡ് ലൈഫ്സ്റ്റൈൽ ആണ് ഇതിൽ പ്രധാനപ്പെട്ടത്. ഇന്നുമുതൽ 13 വരെ ഐപിഒയ്ക്കായി അപേക്ഷിക്കാം. 492–517 രൂപയാണ് പ്രൈസ് ബാൻഡ്. എസ്എംഇ വിഭാഗത്തിൽ വരുന്ന ഐകോഡെക്സ് പബ്ലിഷിങ് സൊല്യൂഷൻസ് 42 കോടി സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. റീഗൽ റിസോഴ്സസ് 306 കോടി രൂപയാണു ലക്ഷ്യം വയ്ക്കുന്നത്. പ്രൈസ് ബാൻഡ് 96–102. മഹീന്ദ്ര റീയൽറ്റേഴ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ 49.45 കോടിയും ലക്ഷ്യമിടുന്നു. മെയിൻബോർഡ് വിഭാഗത്തിൽ ശ്രീജി ഷിപ്പിങ് ഗ്ലോബൽ, പട്ടേൽ റീട്ടെയ്ൽ എന്നീ കമ്പനികളും ഐപിഒ വിപണിയിലെത്തും.


Source link

Related Articles

Back to top button