INDIA

ഏകാധിപതി ആകാനില്ലെന്ന് ട്രംപ്; ഇന്ത്യയ്ക്ക് താരിഫ് ഷോക്ക് നാളെ മുതൽ, വഴങ്ങില്ലെന്ന് മോദി, ചൈനയ്ക്കു നേരെയും ട്രംപിന്റെ രോഷം


റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ നാളെ (ഓഗസ്റ്റ് 27) പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച കരട് നോട്ടിസ് ട്രംപ് ഭരണകൂടം പുറത്തിറക്കി. ഇന്ത്യയുമായി സമവായത്തിനില്ലെന്ന് വ്യക്തമാക്കുന്നതാണ് യുഎസിന്റെ ഈ നടപടി. ട്രംപ് മധ്യസ്ഥത വഹിച്ച യുക്രെയ്ൻ-റഷ്യ സമാധാനനീക്കം പൊളിഞ്ഞ സാഹചര്യത്തിൽക്കൂടിയാണ് ഇന്ത്യയ്ക്കെതിരെ കനത്തചുങ്കം ചുമത്തുന്ന നീക്കവുമായി മുന്നോട്ടുപോകാൻ യുഎസിനെ പ്രേരിപ്പിച്ചത്.റഷ്യൻ പ്രസിഡന്റ് പുട്ടിന് യുക്രേനിയൻ നേതാവ് സെലെൻസ്കിയെ ഇഷ്ടമല്ലെന്നും അതാണ് ഇരുവരും തമ്മിലെ ചർച്ചയ്ക്ക് പുട്ടിൻ തയാറാകാത്തതെന്നും ട്രംപ് ആരോപിച്ചു. സമാധാന ചർച്ചകൾക്ക് റഷ്യ വഴങ്ങിയില്ലെങ്കിൽ, റഷ്യയുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വഴങ്ങില്ലെന്ന് മോദിഏകാധിപതി ആകാനില്ല; പക്ഷേ, ചിലർ അത് ആഗ്രഹിക്കുന്നു!താൻ ഏകാധിപതി ആകാനില്ലെന്ന് പ്രസിഡന്റ് ട്രംപ്. ‘‘ചിലർ എന്നെ ഏകാധിപതി എന്നു വിളിക്കുകയാണ്. ഞാനൊരു ഏകാധിപതി ആകണമെന്ന് ചിലർ ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ, എനിക്കത് ഇഷ്ടമല്ല. ഞാനൊരു ഏകാധിപതി അല്ല’’, ട്രംപ് പറഞ്ഞു. അതേസമയം, അമേരിക്കയിലെ ചില സ്ഥാപനങ്ങൾ നടത്തിയ സർവേയിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും പാർട്ടിയോട് അനുഭാവമുള്ള സ്വതന്ത്രരും ട്രംപ് കൂടുതൽ കരുത്തനാകണമെന്ന് ആഗ്രഹിക്കുന്നതായി പറയുന്നു. 74% റിപ്പബ്ലിക്കൻമാരും അതാഗ്രഹിക്കുന്നു. കോൺഗ്രസിനെയും സെനറ്റിനെയും കോടതികളെയും ഭയക്കാതെ ഭരിക്കാൻ ട്രംപിന് കഴിയണമെന്നും അവർ പറയുന്നു.


Source link

Related Articles

Back to top button